സരബ്ജിത്തിന്റെ അഭിഭാഷകന് താലിബാന്റെ വധഭീഷണി

 


സരബ്ജിത്തിന്റെ അഭിഭാഷകന് താലിബാന്റെ വധഭീഷണി
ലാഹോര്‍: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരൻ സരബ്ജിത് സിംഗിന്റെ അഭിഭാഷകന് പാക്ക് താലിബാന്റെ വധഭീഷണി. അഭിഭാഷകന്‍ അവൈസ് ഷേയ്ഖിന്റെ ഭാര്യയ്ക്കാണു ഭീഷണിക്കത്ത് ലഭിച്ചത്.

കേസില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഭീഷണി. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളെ മുഴുവന്‍ വധിക്കും. മക്കളുടെ മൃതദേഹങ്ങള്‍ കാണേണ്ടങ്കില്‍ സരബ്ജിത്തിനു വേണ്ടി വാദിക്കുന്നതില്‍ നിന്നു ഭര്‍ത്താവിനെ വിലക്കണമെന്നും കത്തില്‍ ഭീഷണിയുണ്ട്.

പാക്കിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയും പാക്ക് തെഹ്രിക് ഇ- താലിബാന്‍ പ്രവര്‍ത്തകനും ആണെന്നു വ്യക്തമാക്കുന്ന ആളാണു കത്തെഴുതിയിരിക്കുന്നത്.

SUMMARY: Lahore: The lawyer of Sarabjit Singh, who is on death row in a Pakistani prison, said on Friday that he had received a death threat from the Taliban for pursuing the case of the Indian national.

Keywords: World news, Lahore, Lawyer of, Sarabjit Singh, Death, Pakistani prison, Received, Death threat, Taliban, Indian national.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia