റഷ്യയോട് സിറിയന്‍ വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന് 7 രാജ്യങ്ങള്‍

 


ന്യൂയോര്‍ക്ക്: (www.kvartha.com 05.10.2015) റഷ്യ സിറിയയില്‍ നടത്തിവരുന്ന വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന് സൗദി അടക്കമുള്ള 7 രാജ്യങ്ങള്‍. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് റഷ്യയ്‌ക്കെതിരെ കൂട്ട പ്രസ്താവനയിറക്കിയത്.

സിറിയന്‍ പ്രതിപക്ഷത്തേയും സാധാരണക്കാരേയും ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണമെന്ന് ഇവര്‍ ആരോപിക്കുന്നു.

ഹമ, ഹോംസ്, ഇദ്‌ലിബ് എന്നീ സ്ഥലങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് ആരോപണം.

അതേസമയം ഐസിലിന്റെ ശക്തികേന്ദ്രങ്ങളില്‍ റഷ്യ ആക്രമണം നടത്തണമെന്നും പ്രസ്താവനയില്‍ 7 രാജ്യങ്ങളും ആവശ്യപ്പെടുന്നു. ദീര്‍ഘനാളത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് റഷ്യ സിറിയയില്‍ തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ പങ്കാളിയാകാനെത്തിയത്.

റഷ്യയോട് സിറിയന്‍ വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന് 7 രാജ്യങ്ങള്‍


SUMMARY: The governments of the Kingdom of Saudi Arabia, the United States, the United Kingdom, France, Germany, Qatar and Turkey have demanded Russia to halt its attacks on the Syrian opposition and civilians and focus on the fight against Daesh.

Keywords: Syria, Russia, Saudi Arabia, Airstrikes, The United States, The United Kingdom, France, Germany, Qatar, Turkey
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia