2030ല്‍ സൗദി എണ്ണ ഇറക്കുമതി രാജ്യമാവുമെന്ന് പഠനം

 


 2030ല്‍ സൗദി എണ്ണ ഇറക്കുമതി രാജ്യമാവുമെന്ന് പഠനം
ദുബായ്: ലോകത്ത് ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന സൗദി അറേബ്യ 2030ല്‍ എണ്ണ ഇറക്കുമതി രാജ്യമാവുമെന്ന് പഠന റിപ്പോര്‍ട്ട്. സൗദിയില്‍ നിന്ന് പ്രതിദിനം 11.1 ദശലക്ഷം ബാരല്‍ എണ്ണയാണ് കയറ്റുമതി ചെയ്യുന്നത്. അമിതമായ കയറ്റുമതിയാണ് സൗദിയെ ഇറക്കുമതി രാജ്യമാവുന്നതിലേക്ക് നയിക്കുന്നതെന്ന് സിറ്റിഗ്രൂപ്പ് നടത്തിയ പഠനത്തില്‍ പറയുന്നു.

സൗദിയില്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണയുടെ 25 ശതമാനം അവര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. മറ്റേതൊരു രാജ്യത്തെക്കാളും ഉയര്‍ന്ന തോതാണിത്. സൗദിയില്‍ വൈദ്യുത ഉല്‍പാദനത്തിനും പെട്രോളിനെ ആശ്രയിക്കുന്നുണ്ട്. വൈദ്യുതി ഉപഭോഗം എട്ട് ശതമാനം വര്‍ധിച്ചതും പ്രതികൂലമായി ബാധിക്കും.

നിലവിലെ അവസ്ഥയില്‍ ഉല്‍പാദനം തുടര്‍ന്നാല്‍ സൗദിയുടെ ഒന്നാം സ്ഥാനം നഷ്ടമാവുമെന്നും പഠനത്തില്‍ പറയുന്നു.

SUMMARY: Saudi Arabia, the world's largest oil producer at 11.1 million barrels per day and exporter of 7.7 mbpd, could become an oil importer by 2030, a Citigroup report has said.

KEYWORDS: Saudi Arabia Oil Production, Saudi Arabia Oil Import, Citigroup, CAGR, Saudi Arabia,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia