എന്നെ അറേൻജ്ഡ് മാരേജില്‍ നിന്ന് രക്ഷിക്കൂ'; കൂറ്റന്‍ പരസ്യ ബോര്‍ഡില്‍ വിവാഹ പരസ്യ വാചകവുമായി യുവാവ്

 


ലന്‍ഡന്‍: (www.kvartha.com 05.01.2022) 'എന്നെ  അറേൻജ്ഡ് മാരേജില്‍ നിന്ന് രക്ഷിക്കൂ', കൂറ്റന്‍ പരസ്യ ബോര്‍ഡില്‍ വിവാഹ പരസ്യ വാചകവുമായി യുവാവ്. ഇന്‍ഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ ഇന്‍ഡ്യക്കാരന്‍ മുഹമ്മദ് മാലിക് ആണ് വിവാഹത്തിന് വധുവിനെ കണ്ടെത്താന്‍ ഇത്തരമൊരു പരസ്യ വാചകവുമായി രംഗത്തെത്തിയത്.

എന്നെ അറേൻജ്ഡ്  മാരേജില്‍ നിന്ന് രക്ഷിക്കൂ'; കൂറ്റന്‍ പരസ്യ ബോര്‍ഡില്‍ വിവാഹ പരസ്യ വാചകവുമായി യുവാവ്

ബെര്‍മിങ് ഹാമിലാണ് 29-കാരനായ മാലിക് തന്റെ ചിത്രമടക്കമുള്ള പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത്. ചെരിഞ്ഞു കിടക്കുന്ന തന്റെ ചിത്രത്തിനൊപ്പം 'എന്നെ അറേൻജ്ഡ് മാരേജില്‍ നിന്ന് രക്ഷിക്കൂ' എന്നൊരു പരസ്യ വാചകവും എഴുതിയിട്ടുണ്ട്. അതിന് താഴെ തന്റെ വെബ് സൈറ്റിന്റെ വിലാസവും (Findmalikawife.com) മാലിക് കൊടുത്തിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് ആ വെബ് സൈറ്റ് വഴി ബന്ധപ്പെടാം.

തന്റെ ആവശ്യങ്ങളും സങ്കല്‍പങ്ങളുമെല്ലാം അറിയിച്ചുകൊണ്ട് സ്വന്തം വെബ് സൈറ്റിലൂടെ മാലിക് പങ്കുവെച്ച വീഡിയോയും വൈറലാണ്. ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന പഞ്ചാബി കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് മാലിക് വീഡിയോയില്‍ പറയുന്നത്.

Keywords: 'Save Me From An Arranged Marriage': Man Uses Billboards To Find A Wife', London, News, Marriage, Advertisement, Website, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia