കരയെ വിഴുങ്ങാന്‍ വരുന്നൂ രാക്ഷസത്തിര ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
Oct 3, 2015, 12:51 IST
ന്യൂയോര്‍ക്ക്: (www.kvartha.com 03.10.2015) കരയെ വിഴുങ്ങാന്‍ രാക്ഷസത്തിര ഏതുനിമിഷവും എത്തും, മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. 73, 000 വര്‍ഷം മുന്‍പ് സംഭവിച്ച അഗ്നിപര്‍വത സ്ഫോടനത്തിന്റെ തെളിവുകള്‍ കണ്ടെടുക്കുന്നതിനിടെയാണ് ലോകത്തിന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ കേപ് വേഡ് ദ്വീപില്‍ 73, 000 വര്‍ഷം മുന്‍പ് സംഭവിച്ച സുനാമിയില്‍ 800 അടിക്കുമേലാണ് തിരകള്‍ ആഞ്ഞടിച്ചത്. ഇതിലും ഭയാനകരമായിരിക്കും ഇനി സംഭവിക്കുന്ന അഗ്നി പര്‍വത സ്ഫോടനത്തിന്റെ അലയൊലികളെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് .
ജപ്പാനില്‍ 2011 മാര്‍ച്ച് 11ന് ഉണ്ടായ ഭൂമികുലുക്കത്തില്‍ ഉയര്‍ന്ന സുനാമിയില്‍ 100 അടിക്ക് മേല്‍ മാത്രം പൊങ്ങിയ തിരമാല 15,881 പേരുടെ ജീവനാണ് അപഹരിച്ചത്. 2668 പേരെ കാണാതാവുകയും ചെയ്തു. എന്നാല്‍ അനൗദ്യോഗിക കണക്ക് പ്രകാരം കുറഞ്ഞതു 19,000 ജീവന് അപഹരിക്കപ്പെട്ടെന്നാണ് കരുതപ്പെടുന്നത്. ( അഗ്നിപര്‍വത സ്പോടനമായിരുന്നില്ല ജപ്പാനിലെ സുനാമിക്ക് കാരണം ) . അപ്പോള്‍ 800 അടിക്കുമേല്‍ തിരകള്‍ ആഞ്ഞടിച്ചാല്‍ കരമൊത്തം ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമേ ഇല്ല.
ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്തു വന്ന 'സൂപ്പര്‍ മൂണ്‍' പ്രതിഭാസത്തില്‍ സുനാമി ഉണ്ടാകുമെന്നു നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഭൂമിയിലെ എല്ലാ വസ്തുക്കളിലും ചന്ദ്രന്റെ ആകര്‍ഷണം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന കാലത്ത് സമുദ്ര ജലത്തിലും ലാവയിലും ഇതു കൂടുതല്‍ അനുഭവപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍, സൂപ്പര്‍മൂണ്‍ പ്രതിഭാസമായൊന്നും ഈ രാക്ഷസത്തിരയ്ക്ക് ബന്ധമില്ലെന്നും, അഗ്നിപര്‍വതം ഏതു നിമിഷവും പൊട്ടുക തന്നെ ചെയ്യുമെന്നുമാണ് ശാസ്ത്രലോകം പറയുന്നത്.
ഇന്തോനീഷ്യ മുതല്‍ ജപ്പാന് വരെയുള്ള സമുദ്രമേഖലയും റഷ്യന്‍തീരവുമാണ് ഏറ്റവുമധികം സൂനാമി സാധ്യതയുള്ള സ്ഥലങ്ങള്‍. ഏറ്റവുമധികം സൂനാമി ഏറ്റുവാങ്ങിയിട്ടുള്ളത് ഹവായ് ദ്വീപുകളാണ്. ഏറ്റവുമധികം സൂനാമി ഭീഷണിയുള്ള രാജ്യം ജപ്പാനാണെങ്കിലും സൂനാമിയില്‍ കൂടുതല്‍ തകര്‍ച്ചയുണ്ടായ രാജ്യങ്ങള്‍ പെറുവും ചിലിയുമാണ്.
Keywords: Scientists find evidence of a MEGATSUNAMI caused by a collapsing volcano,New York, Warning, Researchers, Japan, World.

Also Read:
വിജയ ബാങ്ക് കവര്‍ച്ച കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ 4 പേര് പിടിയില്‍
Keywords: Scientists find evidence of a MEGATSUNAMI caused by a collapsing volcano,New York, Warning, Researchers, Japan, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.