ഇനി ഇതുതന്നെ വഴി; അന്യഗ്രഹജീവികളെ ആകർഷിക്കാൻ മനുഷ്യരുടെ നഗ്നചിത്രങ്ങൾ ബഹിരാകാശത്തേക്ക് അയക്കാനുള്ള പദ്ധതിയുമായി നാസയിലെ ശാസ്ത്രജ്ഞർ

 


ന്യൂയോർക്: (www.kvartha.com 03.04.2022) 150 വർഷത്തിലേറെയായി മനുഷ്യർ അന്യഗ്രഹജീവികളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നു. ഇപ്പോഴിതാ അന്യഗ്രഹജീവികളുമായി ആശയവിനിമയം നടത്താൻ ശാസ്ത്രജ്ഞരുടെ പുതിയ ശ്രമം. നഗ്നരായ മനുഷ്യരുടെ ഫോടോകളുടെ അടിസ്ഥാനത്തിൽ അന്യഗ്രഹജീവികളുമായി ബന്ധപ്പെടാൻ ശാസ്ത്രജ്ഞർ ആലോചിക്കുകയാണ്.
     
ഇനി ഇതുതന്നെ വഴി; അന്യഗ്രഹജീവികളെ ആകർഷിക്കാൻ മനുഷ്യരുടെ നഗ്നചിത്രങ്ങൾ ബഹിരാകാശത്തേക്ക് അയക്കാനുള്ള പദ്ധതിയുമായി നാസയിലെ ശാസ്ത്രജ്ഞർ

സയന്റിഫിക് അമേരികയുടെ ഒരു റിപോർട് അനുസരിച്ച്, അന്യഗ്രഹജീവികളിലേക്ക് എത്താൻ കഴിയുന്ന ഒരു പുതിയ സന്ദേശം നാസയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചെടുത്തത്. ഈ സന്ദേശത്തിൽ രണ്ട് മനുഷ്യരുടെ നഗ്ന ഫോടോകൾ അടങ്ങിയിരിക്കുന്നു. നാസയുടെ ജെറ്റ് പ്രൊപൽഷൻ ലബോറടറിയിലെ ശാസ്ത്രജ്ഞനായ ജോനാഥൻ ജിയാംഗും സഹപ്രവർത്തകരും ചേർന്നാണ് ബീകൻ ഇൻ ദ ഗാലക്‌സി (ബിഐടിജി) എന്ന് വിളിക്കുന്ന പുതിയ ബഹിരാകാശ-ബൗണ്ട് നോട് നിർമിച്ചത്. അവരുടെ പ്രചോദനങ്ങളും രീതികളും പഠനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പദ്ധതിയിൽ ഗുരുത്വാകർഷണത്തിന്റെ ചിത്രീകരണവും ഡിഎൻഎയും നഗ്നരായ സ്ത്രീയുടെയും പുരുഷന്റെയും ഒരു പിക്‌സിലേറ്റഡ് ഡ്രോയിംഗും ഉൾപെടുന്നു. മനുഷ്യരാശിക്ക് തികച്ചും വ്യത്യസ്തമായ ഭാഷാ രൂപമുള്ള അന്യഗ്രഹജീവികളുമായി ആശയവിനിമയം നടത്തുന്നതിനുള്ള വെല്ലുവിളികൾ കാരണം ഈ ചിത്രങ്ങൾ തിരഞ്ഞെടുത്തെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
 
Keywords: News, World, America, New York, Top-Headlines, Technology, Scientist, NASA, Human, Aliens, Space, Scientists Want To Send Pictures Of Humans To Space To Attract Aliens.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia