Accidental Death | സൗഊിയില്‍ യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് കാറിടിച്ച് ദാരുണാന്ത്യം

 



ദമ്മാം: (www.kvartha.com) സൗഊി അറേബ്യയില്‍ യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് കാറിടിച്ച് ദാരുണാന്ത്യം. സുരക്ഷാ സൈനികന്‍ ഫഹദ് ബിന്‍ സാലിം യൂസുഫ് മുഹമ്മദ് അല്‍കുലൈബ് ആണ് കാറിടിച്ച് മരിച്ചത്. അല്‍ഹസയില്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവം നടന്നത്. 

അമിത വേഗത്തിലെത്തിയ കാറിന് മുമ്പില്‍ നിന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അതിസാഹസികമായി യുവതിയെയും മകനെയും രക്ഷിക്കുകയായിരുന്നു. എന്നാല്‍ യുവതിയെയും മകനെയും പരുക്ക് പറ്റാതെ രക്ഷിക്കാന്‍ സാധിച്ചെങ്കിലും അമിത വേഗത്തിലെത്തിയ കാര്‍ ഫഹദ് അല്‍കുലൈബിനെ ഇടിക്കുകയായിരുന്നു. 

Accidental Death | സൗഊിയില്‍ യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് കാറിടിച്ച് ദാരുണാന്ത്യം


ഗുരുതരമായി പരുക്കേറ്റിരുന്നതിനാല്‍ സംഭവസ്ഥലത്ത് വച്ച് തല്‍ക്ഷണം ഇദ്ദേഹം മരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം അല്‍ഹസയില്‍ ഖബറടക്കി.

Keywords:  News,World,international,Gulf,Dammam,Saudi Arabia,Accident,Accidental Death, Security officer died in Saudi after saving woman and child
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia