സ്വന്തം ഭാര്യയുടെ പ്രസവം ഒന്ന് കണ്ടുകളയാം; പറ്റുന്നത്ര പിന്തുണയും നല്‍കാം; എന്നാല്‍ പ്രസവമുറിയില്‍ കയറിയ ഭര്‍ത്താവിന് സംഭവിച്ചത്

 



സാന്‍ഫ്രാന്‍സിസ്‌കൊ: (www.kvartha.com 29.01.2020) ഈയടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരു യുവതി പങ്കുവെച്ചിരിക്കുന്ന തന്റെ പ്രസവമുറിയിലെ ചിത്രം ഏറെ രസകരമാണ്. പ്രസവിച്ച ഉടനെ എടുത്ത ഒരു സെല്‍ഫി ചിത്രമാണത്. ട്വിറ്ററിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രസവം കഴിഞ്ഞതിന്റെ ആശ്വാസത്തോടൊപ്പം ആ യുവതിയുടെ മുഖത്ത് അടക്കാനാവാത്ത ചിരിയും കാണാം. അതിനൊരു കാരണമുണ്ട്. ചിത്രത്തില്‍ യുവതിക്ക് പിന്നിലായി തറയില്‍ വീണുകിടക്കുന്ന ഒരു മനുഷ്യനെയും കാണാം. അത് അവരുടെ ഭര്‍ത്താവാണ്.

സ്വന്തം ഭാര്യയുടെ പ്രസവം ഒന്ന് കണ്ടുകളയാം; പറ്റുന്നത്ര പിന്തുണയും നല്‍കാം; എന്നാല്‍ പ്രസവമുറിയില്‍ കയറിയ ഭര്‍ത്താവിന് സംഭവിച്ചത്

സ്വന്തം ഭാര്യയുടെ പ്രസവം ഒന്ന് കണ്ടുകളയാം എന്ന് കരുതി ലേബര്‍ റൂമിലേക്ക് കയറിയതാണ് അയാള്‍. പറ്റുന്നത്ര പിന്തുണയും നല്‍കാം എന്ന് കരുതി. എന്നാല്‍, അതിനുള്ളില്‍ കയറിയ ശേഷം കാണേണ്ടി വന്ന രംഗങ്ങള്‍ അയാള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഒടുവില്‍ ഭാര്യയുടെ പ്രസവത്തിനിടെയുള്ള പെടാപ്പാടും നിലവിളിയും ഒക്കെ കണ്ട് പേടിച്ച് ബോധരഹിതനായി താഴെ വീണുകിടക്കുകയാണ് അയാള്‍.

കൈകാലുകളും മുഖവും ആന്റിസെപ്റ്റിക് ലോഷാനിട്ടുകഴുകി, ദേഹം അണുവിമുക്തമാക്കി, ഡോക്ടര്‍മാരെപ്പോലെ സ്യൂട്ടും, മുഖം മറച്ചുള്ള മാസ്‌കും, കയ്യില്‍ സര്‍ജിക്കല്‍ ഗ്ലൗസും ഒക്കെ ധരിച്ച് ഭാര്യ സഹിക്കുന്ന വേദന അറിയാന്‍ ചെന്ന ഭര്‍ത്താവ് ഒടുവില്‍ ബോധംകെട്ട് വീഴുകയായിരുന്നു.

പല വികസിത രാജ്യങ്ങളിലും ഇന്ന് പ്രസവ മുറിയില്‍ ഭര്‍ത്താക്കന്മാര്‍ക്കും പ്രവേശനമുണ്ട്. ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ വേണ്ടി പേറ്റുമുറിയില്‍ അമ്മ സഹിക്കുന്ന വേദന എന്തെന്ന് കുഞ്ഞിന്റെ അച്ഛനും കൂടി അറിഞ്ഞിരിക്കാനും, ആ സമയത്ത് തന്നാല്‍ ആകും വിധം ഗര്‍ഭിണിക്ക് മാനസിക പിന്തുണ നല്‍കാനും ഒക്കെ വേണ്ടിയാണ് ഈ അനുവാദം. ഇത്തരത്തില്‍ പല രംഗങ്ങളും ക്യാമറയിലും പകര്‍ത്താറുമുണ്ട്.
 
Keywords:  News, World, instagram, Post, Photo, Women, Husband, Hospital, Birth, Wife, Selfie by Mother after her Newborns Father Passes out in Labour Room

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia