പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ശഹബാസ് ശരീഫിനെ തിരഞ്ഞെടുത്തു; വോടെടുപ്പ് ബഹിഷ്‌ക്കരിച്ച് ഇമ്രാന്‍ ഖാനും കൂട്ടരും

 


ഇസ്ലാമാബാദ്: (www.kvartha.com 11.04.2022) പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ശഹബാസ് ശരീഫിനെ തിരഞ്ഞെടുത്തു. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഇളയ സഹോദരനും പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് (PMLN) അധ്യക്ഷനുമാണ് 70 കാരനായ ശഹബാസ് ശരീഫ്.

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ശഹബാസ് ശരീഫിനെ തിരഞ്ഞെടുത്തു; വോടെടുപ്പ് ബഹിഷ്‌ക്കരിച്ച് ഇമ്രാന്‍ ഖാനും കൂട്ടരും

അതേസമയം പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനു മുന്‍പേ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ടി അംഗങ്ങളും രാജിവച്ചു. പുതിയ പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പും പിടിഐ അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. ദേശീയ അസംബ്ലിയില്‍നിന്നു രാജി വയ്ക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ പ്രഖ്യാപിച്ചു. ഇമ്രാനെ പുറത്താക്കാനുള്ള അവിശ്വാസ പ്രമേയ വോടെുപ്പും ഭരണകക്ഷിയായിരുന്ന പിടിഐയുടെ അംഗങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു.

പാകിസ്താന്റെ ചരിത്രത്തില്‍ അവിശ്വാസ വോടെടുപ്പിലൂടെ പുറത്തായ ആദ്യ പ്രധാനമന്ത്രിയാണ് 69കാരനായ ഇമ്രാന്‍ ഖാന്‍. 2018 ഓഗസ്റ്റ് 18നാണ് ഇമ്രാന്‍ ഖാന്‍ (69) അധികാരമേറ്റത്. മൂന്നു വര്‍ഷവും ഏഴു മാസവും അധികാരത്തിലിരുന്നു. പാകിസ്താനില്‍ ഒരു പ്രധാനമന്ത്രിയും കാലാവധി തികച്ചിട്ടില്ലെന്ന ചരിത്രം ഇമ്രാനിലൂടെയും ആവര്‍ത്തിച്ചു.

സുപ്രീം കോടതി ഇടപെടലിനു ശേഷവും അവിശ്വാസ പ്രമേയത്തില്‍ വോടെടുപ്പു നടത്താതെ നീട്ടിക്കൊണ്ടുപോകാനാണു ശ്രമമെന്നു വ്യക്തമായതോടെ, ശനിയാഴ്ച രാത്രി വൈകി സേനാമേധാവി ജെനറല്‍ ഖമര്‍ ജാവേദ് ബജ്വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയതായുള്ള അഭ്യൂഹം ഉയര്‍ന്നിരുന്നു. സുപ്രീം കോടതി അടിയന്തര സിറ്റിങ് നടത്താനും തീരുമാനിച്ചു.

ഇതോടെ അര്‍ധരാത്രി വീണ്ടും സഭ ചേര്‍ന്നപ്പോള്‍ സ്പീകറും ഡപ്യൂടി സ്പീകറും രാജി വച്ച് ഭരണപക്ഷം സഭ വിട്ടു. മുതിര്‍ന്ന പ്രതിപക്ഷാംഗം ഇടക്കാല സ്പീകറായി ചുമതലയേറ്റാണു വോടെടുപ്പു നടത്തിയത്.

Keywords:  Shehbaz Sharif, Pakistan Opposition Leader, Elected New PM, Islamabad, News, Politics, Pakistan, Imran Khan, Twitter, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia