യമനില്‍ ഷിയ വിമതര്‍ കൊട്ടാരം പിടിച്ചടക്കി; പ്രസിഡന്റിനെ തടവിലാക്കി

 


സന: (www.kvartha.com 21/01/2015) യമനില്‍ ഷിയ വിമതര്‍ ശക്തമായ മുന്നേറ്റം നടത്തുന്നതായി റിപോര്‍ട്ട്. പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചടക്കിയ വിമതര്‍ പ്രസിഡന്റ് അബ്ദ്രാബുഹ് മന്‍സൂര്‍ ഹാദിയെ തടങ്കലിലാക്കി.

വിമതരുടെ മുന്നേറ്റത്തെ യുഎന്‍ സുരക്ഷ കൗണ്‍സില്‍ ശക്തമായി അപലപിച്ചു. ഹാദിയെ തിരിച്ച് അധികാരത്തിലേറ്റണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു.

അതേസമയം തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് ഷിയ വിമത നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹുതി വ്യക്തമാക്കി. രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ഹാദി കൂട്ടുനിന്നുവെന്നും അദ്ദേഹത്തിന് മാപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യമനില്‍ ഷിയ വിമതര്‍ കൊട്ടാരം പിടിച്ചടക്കി; പ്രസിഡന്റിനെ തടവിലാക്കി
യുഎസിന്റേയും പാശ്ചാത്യ ശക്തികളുടേയും പിന്‍ബലത്തോടെ അധികാരത്തിലേറിയ ഹാദിക്ക് യമന്റെ നിയന്ത്രണം നഷ്ടമായി കഴിഞ്ഞു. രാജ്യം രക്ത രൂക്ഷിത കലാപത്തിലേയ്ക്ക് കൂപ്പുകുത്തുകയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍.

SUMMARY: Sanaa: Defiant Shiite militiamen seized control of Yemen`s presidential palace and attacked President Abdrabuh Mansur Hadi`s residence Tuesday in what officials said was a bid to overthrow his embattled government.

Keywords: Yemen, Yemen Presidential palace, Houthi rebels, Baghdad Shiites
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia