ഹണിമൂണിനിടെ കൊലപാതകം; ഭര്‍ത്താവിനെതിരെ നടപടി ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവതിയുടെ പിതാവ് കോടതിയിലേക്ക്

 


ലണ്ടന്‍: (www.kvartha.com 10.09.2015) സൗത്ത് ആഫ്രിക്കയില്‍ ഹണിമൂണിനിടെ കൊല്ലപ്പെട്ട ആനി ദീവാനിയുടെ പിതാവ് ഭര്‍ത്താവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിലേക്ക്. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ആനിയുടെ ഭര്‍ത്താവ് ഷെറിന്‍ ദിവാനിക്കെതിരെ നടപടി വേണമെന്നാണ് പിതാവ് വിനോദ് ഹിന്ദുജ ആവശ്യപ്പെടുന്നത്.

കേസില്‍ ഷെറിനെ സൗത്ത് ആഫ്രിക്കന്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഷെറിന്‍ ദിവാനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആനിയുടെ പിതാവിന്റെ ആരോപണം. 2010 നവംബര്‍ പത്തിനാണ് ആനിയെ സൗത്ത് ആഫ്രിക്കയിലെ ഒരു ടൗണില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഹണിമൂണിനായി ഭര്‍ത്താവിനൊപ്പം സൗത്ത് ആഫ്രിക്കയില്‍ എത്തിയതായിരുന്നു ആനി.  നഗരം ചുറ്റിനടക്കുന്നതിനിടെ ദമ്പതികളെ  തടഞ്ഞുനിര്‍ത്തി ഒരുകൂട്ടം അക്രമികള്‍ ആനിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ്  സംഭവത്തെ കുറിച്ച് ഷെറിന്‍ പറഞ്ഞിരുന്നത്. പിന്നീട് ആനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൊലപാതകത്തിന്  മൂന്നുപേരെ പോലീസ്  പിടികൂടിയിരുന്നു. എന്നാല്‍ തങ്ങള്‍ ആനിയെ കൊലപ്പെടുത്തിയത് ഷെറിന്റ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഷെറിനെ കോടതി വെറുതെവിടുകയായിരുന്നു. വന്‍ നഴ്‌സിങ് ശൃംഖലയുടെ അധിപനാണ് ഷെറിന്‍.

എന്നാല്‍ മകളുടെ മരണത്തിന് ഷെറിന്‍ തന്നെയാണ് ഉത്തരവാദിയെന്നാണ് വിനോദ് ഹിന്ദുജയുടെ ആരോപണം. ഷെറിന്‍ സ്വവര്‍ഗാനുരാഗിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇയാള്‍ തന്റെ മകളെ വിവാഹം കഴിച്ചതിലും ആഫ്രിക്കയില്‍ ഹണിമൂണിന് കൊണ്ടുപോയതിനുപിന്നിലും നിഗൂഢതയുണ്ടെന്നും പിതാവ് പറയുന്നു.

ഹണിമൂണിനിടെ കൊലപാതകം; ഭര്‍ത്താവിനെതിരെ നടപടി ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവതിയുടെ പിതാവ് കോടതിയിലേക്ക്


Also Read:
കൊളവയല്‍ സംഘര്‍ഷം: സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കാറ്റാടി കുമാരന്‍ ഉള്‍പെടെ 6 പേര്‍ വധശ്രമക്കേസില്‍ കീഴടങ്ങി
Keywords:  Shrien Dewani urged to give evidence at inquest into wife's honeymoon killing in South Africa, London, Allegation, Court, Police, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia