Sift Samra | ഏഷ്യന്‍ ഗെയിംസില്‍ 50 മീറ്റര്‍ റൈഫിള്‍ 3 പി ഷൂടിങ്ങില്‍ ഇന്‍ഡ്യയ്ക്ക് 5-ാം സ്വര്‍ണം
Sep 27, 2023, 12:04 IST
ഹാങ്‌ചോ: (KVARTHA) ഏഷ്യന്‍ ഗെയിംസില്‍ 50 മീറ്റര്‍ റൈഫിള്‍ 3 പി ഷൂടിങ്ങില്‍ ഇന്‍ഡ്യയ്ക്ക് അഞ്ചാം സ്വര്‍ണം. ഇന്‍ഡ്യയുടെ സിഫ്റ്റ് സമ്‌റ ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. ലോക റെകോര്‍ഡോടെ 469.6 പോയിന്റാണ് സിഫ്റ്റ് സമ്‌റ സ്വന്തമാക്കിയത്. ആഷി ചൗക്‌സെ ഇതേയിനത്തില്‍ വെങ്കല മെഡലും നേടി.
25 മീറ്റര്‍ പിസ്റ്റല്‍ ഷൂടിങ്ങ് ടീം ഇനത്തിലും ബുധനാഴ്ച ഇന്‍ഡ്യ സ്വര്‍ണം നേടിയിരുന്നു. ചൈനയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഇന്‍ഡ്യയുടെ മുന്നേറ്റം. മനു ഭാകര്‍, എഷ സിങ്, റിതം സങ്‌വാന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇന്‍ഡ്യയ്ക്കായി സ്വര്‍ണം വെടിവച്ചിട്ടത്.
25 മീറ്റര്‍ ഷൂടിങ് വ്യക്തിഗത ഇനത്തില്‍ മനു ഭാകറും എഷ സിങ്ങും ഫൈനലില്‍ കടന്നിട്ടുണ്ട്. 50 മീറ്റര്‍ റൈഫിള്‍ 3പി ഇനത്തില്‍ ഇന്‍ഡ്യ ബുധനാഴ്ച വെള്ളി നേടി. സിഫ്റ്റ് സമ് റ, ആഷി ചൗക്‌സെ, മനിനി കൗശിക് എന്നിവരടങ്ങുന്ന ടീമാണ് വെള്ളി നേടിയത്. ബുധനാഴ്ച ഇന്‍ഡ്യയുടെ മെഡല്‍ നേട്ടം 17 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച അശ്വാഭ്യാസത്തിലും ഇന്‍ഡ്യ സ്വര്‍ണം നേടിയിരുന്നു.

Keywords: Sift Kaur Samra Brings Home 2nd Gold Medal On Day 4 Of Asian Games, Wins 50m Rifle 3P Individual Event, China, News, Sift Kaur Samra, Winner, Gold Medal, Asian Games, 50m Rifle 3P, World Record, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.