സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

 


സിംഗപ്പൂര്‍: (www.kvartha.com 27/06/2016) സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. ഇറ്റലിയിലെ മിലനിലേക്ക് പോവുകയായിരുന്ന വിമാനത്തിനാണ് തീപിടിച്ചത്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് എയര്‍ലെന്‍സ് വിമാനം പെട്ടെന്ന് നിലത്തിറക്കിയതായിരുന്നു. ഉടനെ എന്‍ജിനില്‍ തീപടര്‍ന്നു. തിങ്കളാഴ്ച രാവിലെ 6.50 മണിയോടെയാണ് സംഭവം. 222 യാത്രക്കാരും 19 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലം സുരക്ഷിതരാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പുലര്‍ച്ചെ 2.05നാണ് വിമാനം സിംഗപ്പൂരില്‍നിന്ന് യാത്ര ആരംഭിച്ചത്. വിമാനം പറന്നുകൊണ്ടിരിക്കെ എന്‍ജിന്‍ ഓയില്‍ വാണിങ് എന്ന മുന്നറിയിപ്പ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം പൈലറ്റ് അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. എന്നാല്‍ ചങ്കി വിമാനത്താവളത്തിലിറക്കിയയുടനെ വിമാനത്തിന്റെ വലത് എന്‍ജിനില്‍ തീപിടിക്കുകയാണ് ഉണ്ടായത്. ഭാഗ്യംകൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

Keywords: Singapore Airlines, SIA, Flight, Airport, Engine oil, Warning, Message, Passengers, Safe.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia