Singapore PM Says | പുരുഷന്മാർ തമ്മിലുള്ള ലൈംഗിക ബന്ധം സിംഗപൂരിൽ കുറ്റകരമല്ലാതാക്കുമെന്ന് പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ്
Aug 21, 2022, 20:55 IST
സിംഗപൂർ സിറ്റി: (www.kvartha.com) സിംഗപൂരിൽ പുരുഷന്മാർ തമ്മിലുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കുമെന്ന് പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ് പറഞ്ഞു. സിംഗപൂരിലെ സമൂഹം, പ്രത്യേകിച്ച് നഗര പ്രദേശങ്ങളിലെ ചെറുപ്പക്കാർ സ്വവർഗാനുരാഗികളെ കൂടുതൽ അംഗീകരിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിന്റെ നിയമപരമായ നിർവചനത്തിൽ മാറ്റം വരുത്താൻ പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
'ഇതാണ് ശരിയായ കാര്യമെന്ന് ഞാൻ വിശ്വസിക്കുന്നു, മിക്ക സിംഗപൂർകാരും അംഗീകരിക്കും', ദേശീയ ദിന റാലി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പുരുഷന്മാർ തമ്മിലുള്ള ലൈംഗികബന്ധം നിരോധിക്കുന്ന കൊളോണിയൽ കാലത്തെ നിയമമായ സെക്ഷൻ 377 എ സർകാർ റദ്ദാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും നിയമം എപ്പോൾ പിൻവലിക്കുമെന്ന് വ്യക്തമല്ല.
'വിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ളതായിരിക്കണം, അത്തരം കുടുംബങ്ങളിൽ കുട്ടികളെ വളർത്തണം, പരമ്പരാഗത കുടുംബം സമൂഹത്തിന്റെ അടിസ്ഥാന നിർമാണ ഘടകമാകണം', ലീ പറഞ്ഞു. സിംഗപൂർ 5.5 ദശലക്ഷത്തോളം ജനസംഖ്യയുള്ള ബഹുജാതി മത രാജ്യമാണ്. 31 ശതമാനം ബുദ്ധമത വിശ്വാസികളും 18.8 ശതമാനം ക്രിസ്ത്യാനികളും 16% മുസ്ലിംകളും രാജ്യത്തുണ്ട്.
< !- START disable copy paste -->

Keywords: Latest-News, World, Top-Headlines, Singapore, Prime Minister, International, Singapore Prime Minister Lee Hsien Loong, Singapore will decriminalise intercourse between men, Singapore will decriminalise intercourse between men: PM Lee Hsien Loong.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.