ഡിസംബര്‍ 23 മുതല്‍ ജനുവരി 20 വരെയുള്ള വിമാന ടികെറ്റ് ബുകിങ് നിര്‍ത്തി സിംഗപൂര്‍

 


കമ്പോംഗ് ഗ്ലാം: (www.kvartha.com 22.12.2021) ലോകത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 23 മുതല്‍ ജനുവരി 20 വരെയുള്ള വിമാന ടികെറ്റ് ബുകിങ് നിര്‍ത്തി സിംഗപൂര്‍. സിംഗപൂരിലേക്ക് വരുന്ന വാക്സിനേറ്റഡ് ട്രാവല്‍ ലെയ്ന്‍ (വിടിഎല്‍) വിമാനങ്ങളുടെ ടികെറ്റ് വില്‍പനയാണ് സിംഗപൂരിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ത്തുന്നത്. 

ക്വാറന്റൈന്‍ ഫ്രീ ട്രാവല്‍ പ്രോഗ്രാമിന്റെ കീഴിലുള്ള അധികൃതരുടേതാണ് ഈ തീരുമാനം. ഒമിക്രോണ്‍ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സഞ്ചാരികളുടെ വരവ് നിയന്ത്രിക്കുന്നതിനും അതുവഴി രോഗം പടരുന്നത് തടയുന്നതിനുമാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് സിംഗപൂരും വാക്സിനേറ്റഡ് ട്രാവല്‍ ലെയ്നും ഇത്തരമൊരു നടപടിയെടുക്കുന്നത് എന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ 23 മുതല്‍ ജനുവരി 20 വരെയുള്ള വിമാന ടികെറ്റ് ബുകിങ് നിര്‍ത്തി സിംഗപൂര്‍

എയര്‍പോര്‍ട് ജീവനക്കാരെയും എയര്‍ ക്രൂവിനെയും സംരക്ഷിക്കുന്നതിന് അധിക സുരക്ഷാ സംവിധാനങ്ങളും നടപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഓസ്‌ട്രേലിയ, ഇന്‍ഡ്യ, മലേഷ്യ, ബ്രിടന്‍, യുഎസ് തുടങ്ങി 24 ഓളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ നിയമം ബാധകമാകുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അടുത്ത നാലാഴ്ചത്തേക്ക് പുതിയ ടികെറ്റുകള്‍ ബുക് ചെയ്യാന്‍ കഴിയില്ല. 

അതേസമയം വിടിഎല്‍ ഫ്ളൈറ്റുകളിലോ ബസുകളിലോ നേരത്തെ ടികറ്റ് ബുക് ചെയ്തിട്ടുള്ളവര്‍ക്ക് യാത്ര ചെയ്യുന്നതിന് വിലക്കില്ല. കൂടാതെ ടികെറ്റുകള്‍ കൈവശം വെച്ചിരിക്കുന്ന സിംഗപൂര്‍ സ്വദേശികള്‍ക്കും മറ്റ് പിആര്‍മാര്‍ക്കും ഈ തീരുമാനം ബാധിക്കില്ല. 

Keywords:  News, World, Ticket, Flight, COVID-19, Singapore, Travel, Passengers, Singapore to stop fresh air-ticket bookings for four weeks
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia