ബീജിംഗ്: (www.kvartha.com 20.11.2014) ചൈനയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ 6 നഴ്‌സുമാരടക്കം 7 പേര്‍ കൊല്ലപ്പെട്ടു. മെഡിക്കല്‍ സ്റ്റാഫുകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഒടുവിലത്തേതാണിത്. നഴ്‌സുമാര്‍ ഉറങ്ങുന്ന മുറിയില്‍ കടന്നുകയറിയ അക്രമികള്‍ കണ്ണില്‍കണ്ടവരെയെല്ലാം കത്തിക്ക് കുത്തുകയായിരുന്നു.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്ററാണ് കൊല്ലപ്പെട്ട ഏഴാമന്‍. പരിക്കേറ്റ നഴ്‌സുമാരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.
ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതര്‍ ചികില്‍സയ്‌ക്കെത്തുന്ന ആശുപത്രിയാണിത്. ബൈദൈഹിയിലെ കടല്‍തീരത്താണ് ഈ ആശുപത്രി സ്ഥിതിചെയ്യുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ചൈനയില്‍ പതിവാണ്.
SUMMARY: Beijing: Seven people, including six nurses, were stabbed to death at a hospital dormitory in northern China on Thursday, the official Xinhua news agency reported, the latest in a string of attacks on medical workers.
Keywords: China, Beidaihe, Beijing, death, Communist Party, Health Ministry

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.