കത്തിക്കുത്ത്: ചൈനയില്‍ 6 നഴ്‌സുമാര്‍ കൊല്ലപ്പെട്ടു

 


ബീജിംഗ്: (www.kvartha.com 20.11.2014) ചൈനയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ 6 നഴ്‌സുമാരടക്കം 7 പേര്‍ കൊല്ലപ്പെട്ടു. മെഡിക്കല്‍ സ്റ്റാഫുകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഒടുവിലത്തേതാണിത്. നഴ്‌സുമാര്‍ ഉറങ്ങുന്ന മുറിയില്‍ കടന്നുകയറിയ അക്രമികള്‍ കണ്ണില്‍കണ്ടവരെയെല്ലാം കത്തിക്ക് കുത്തുകയായിരുന്നു.

കത്തിക്കുത്ത്: ചൈനയില്‍ 6 നഴ്‌സുമാര്‍ കൊല്ലപ്പെട്ടുഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്ററാണ് കൊല്ലപ്പെട്ട ഏഴാമന്‍. പരിക്കേറ്റ നഴ്‌സുമാരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതര്‍ ചികില്‍സയ്‌ക്കെത്തുന്ന ആശുപത്രിയാണിത്. ബൈദൈഹിയിലെ കടല്‍തീരത്താണ് ഈ ആശുപത്രി സ്ഥിതിചെയ്യുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ചൈനയില്‍ പതിവാണ്.

SUMMARY: Beijing: Seven people, including six nurses, were stabbed to death at a hospital dormitory in northern China on Thursday, the official Xinhua news agency reported, the latest in a string of attacks on medical workers.

Keywords: China, Beidaihe, Beijing, death, Communist Party, Health Ministry
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia