ബഗ്ദാദ്: (www.kvartha.com 04.05.2021) ഇറാഖിലെ ബലദ് വ്യോമതാവളത്തിനു നേരെ റോകറ്റാക്രമണം. വടക്കന്‍ ബഗ്ദാദിലെ വ്യോമ കേന്ദ്രത്തില്‍ ആറ് റോകറ്റുകളാണ് പതിച്ചത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അമേരികന്‍ കമ്പനിയിലെ ജീവനക്കാരന് സാരമായ പരിക്കേറ്റതായി ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. യുഎസില്‍നിന്നും ഇറാഖ് വാങ്ങിയ എഫ്-16 വിമാനങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരനാണ് പരിക്കേറ്റത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
തിങ്കളാഴ്ച രാത്രി ആദ്യം മൂന്ന് റോകറ്റുകളാണ് പതിച്ചത്. മിനിറ്റുകള്‍ക്ക് പിന്നാലെ മൂന്ന് റോകറ്റുകള്‍ കൂടി വീണ്ടും പതിക്കുകയായിരുന്നു. സഖ്യസേന ബലദില്‍ ഇല്ലെന്നും യുഎസ് പൗരന്‍മാരായ കരാര്‍ ജീവനക്കാര്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്നും പെന്റഗണ്‍ വക്താവ് പ്രതികരിച്ചു. ആക്രമണത്തില്‍ ആളപായമില്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി. ഞായറാഴ്ചയും ബഗ്ദാദിലെ വ്യോമതാവളത്തിനു നേരെ റോകറ്റാക്രമണം നടന്നിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.