Case Registered | 'മഴവില്ലിന്റെ രുചിയോ വിഷവസ്തുക്കളോ?'; മനുഷ്യര്‍ക്ക് ഹാനികരമായ നിറങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പ്രമുഖ മിഠായിയായ സ്‌കിറ്റില്‍സിനെതിരെ കേസ്

 


കാലിഫോര്‍ണിയ: (www.kvartha.com) മിഠായി നിര്‍മാതാക്കളായ മാര്‍സ് അവരുടെ പ്രശസ്തമായ, മഴവില്ല് നിറങ്ങളില്‍ വരുന്ന
സ്‌കിറ്റില്‍സില്‍ (Skittles) വിഷവസ്തു ഉപയോഗിക്കുന്നതായി ആരോപിച്ച് യുഎസ് സ്വദേശി കേസ് നല്‍കി. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ജെനൈല്‍ തേംസ് ആണ് പരാതി നല്‍കിയത്. ടൈറ്റാനിയം ഡയോക്‌സൈഡ് (Titanium dioxide) ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ മനുഷ്യര്‍ക്ക് സ്‌കിറ്റില്‍സ് അപകടകരമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
                
Case Registered | 'മഴവില്ലിന്റെ രുചിയോ വിഷവസ്തുക്കളോ?'; മനുഷ്യര്‍ക്ക് ഹാനികരമായ നിറങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പ്രമുഖ മിഠായിയായ സ്‌കിറ്റില്‍സിനെതിരെ കേസ്

കാലിഫോര്‍ണിയയിലെ നോര്‍തേണ്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ വ്യാഴാഴ്ചയാണ് കേസ് ഫയല്‍ ചെയ്തത്. 2016ല്‍ തങ്ങളുടെ ഉല്‍പന്നങ്ങളില്‍ ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള പദ്ധതി മിഠായി നിര്‍മാതാവ് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും സ്‌കിറ്റില്‍സ് പോലുള്ള ഇനങ്ങളില്‍ ഇന്നും ടൈറ്റാനിയം ഡയോക്സൈഡ് ഉണ്ടെന്നാണ് പരാതി.

സ്‌കിറ്റില്‍സില്‍ കാണപ്പെടുന്ന വിവിധ നിറങ്ങളിലുള്ള മിഠായികള്‍ക്കായി മാര്‍സ് ടൈറ്റാനിയം ഡയോക്‌സൈഡ് ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം. പെയിന്റ്, പശകള്‍, പ്ലാസ്റ്റികുകള്‍, റൂഫിംഗ് വസ്തുക്കള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ടൈറ്റാനിയം ഡയോക്‌സൈഡ് ഡിഎന്‍എ, തലച്ചോറ്, മറ്റ് അവയവങ്ങള്‍ എന്നിവയെ ദോഷകരമായി ബാധിക്കുമെന്നും കരള്‍, വൃക്ക എന്നിവയുടെ തകരാറുകള്‍ ഉണ്ടാക്കുമെന്നും പരാതിയില്‍ പറയുന്നു.

മെയ് മാസത്തില്‍, യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി (EFSA) ഭക്ഷണപദാര്‍ത്ഥത്തോടൊപ്പം ചേര്‍ക്കുന്ന വസ്തുക്കളെ സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപോര്‍ട് ഉദ്ധരിച്ച് ടൈറ്റാനിയം ഡയോക്‌സൈഡ് ഇനി ഒരു ഭക്ഷണമായി സുരക്ഷിതമായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. വഞ്ചനയ്ക്കും കാലിഫോര്‍ണിയ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെ ലംഘനത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കേസ് നല്‍കിയിരിക്കുന്നതെന്ന് റോയിടേഴ്സ് റിപോര്‍ട് ചെയ്തു.

ഏപ്രിലില്‍ സ്‌കിറ്റില്‍സ് വാങ്ങിയെന്നും മിഠായിക്കുള്ളില്‍ എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ താന്‍ അങ്ങനെ ചെയ്യില്ലായിരുന്നുവെന്നും തേംസ് അവകാശപ്പെട്ടു. സ്‌കിറ്റില്‍സിന്റെ കടും ചുവപ്പ് പാകറ്റില്‍ നിന്ന് ചേരുവകള്‍ സംബന്ധിച്ചുള്ളവ വായിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ലേബല്‍ വായിക്കുന്നത് സഹായകരമാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  Latest-News, World, Top-Headlines, Case, America, Police, Health, Complaint, Issue, Case Registered, Skittles Candy, Toxic, Skittles Candy Maker Sued Due To Presence Of Additive Deemed 'Toxic'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia