സ്മാര്‍ട്ട് ഫോണുകളുടെ കടന്നു വരവ് നീലച്ചിത്ര വ്യവസായം കൊഴുപ്പിക്കുന്നു; അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പോണ്‍ സൈറ്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമെന്ന് പഠനം

 


ലണ്ടന്‍: (www.kvartha.com 15/07/2015) സ്മാര്‍ട്ട് ഫോണുകളുടെ കടന്നു വരവ് യഥാര്‍ത്ഥത്തില്‍ തുണച്ചത് നീലച്ചിത്ര വ്യവസായത്തെയാണെന്ന് പഠനം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈന്‍ പോണ്‍ സൈറ്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമെന്നും പഠനം പറയുന്നു. ബ്രിട്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഡിജിറ്റല്‍ കമ്പനിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

നിലവില്‍ ലോകത്താകമാനം 136 ദശലക്ഷം ആളുകള്‍ നീലച്ചിത്രങ്ങള്‍ കാണുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ 2020ഓടെ ഈ എണ്ണം 193 ദശലക്ഷമായി വര്‍ദ്ധിക്കുമെന്ന് പഠനം പറയുന്നു. ടെലികോം ദാതാക്കള്‍ നല്‍കി വരുന്ന 3ജി, 4ജി, വൈഫൈ സേവനങ്ങളില്‍ ഇനി മുതല്‍ ഹൈക്വാളിറ്റി വീഡിയോകള്‍ ലഭ്യമായി തുടങ്ങും.

കൂടാതെ പ്രതിവര്‍ഷം ഒരു വ്യക്തി ശരാശരി 348 നീലച്ചിത്രങ്ങള്‍ കാണുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

മൂന്നാം ലോക രാജ്യങ്ങളില്‍ നീലച്ചിത്രങ്ങള്‍ കാണുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്.
സ്മാര്‍ട്ട് ഫോണുകളുടെ കടന്നു വരവ് നീലച്ചിത്ര വ്യവസായം കൊഴുപ്പിക്കുന്നു; അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പോണ്‍ സൈറ്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമെന്ന് പഠനം

SUMMARY: A new study reveals that smart phones has paved the way for rapid growth of Porn industry. The porn websites will increase anonymously in the next five years.

Keywords: Porn, Websites, Smart phones, Growth
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia