Smriti Mandhana | 27-ാം പിറന്നാളിന് സ്മൃതി മന്ഥനയ്ക്ക് സര്‍പ്രൈസ് ഒരുക്കി ബംഗ്ലാദേശില്‍ പറന്നിറങ്ങി ആണ്‍സുഹൃത്ത് പലാഷ് മുച്ചാല്‍
Jul 19, 2023, 17:25 IST
ധാക: (www.kvartha.com) ഇന്‍ഡ്യന്‍ വനിതാ ക്രികറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയുടെ 27-ാം പിറന്നാളിന് സര്‍പ്രൈസ് ഒരുക്കി ബംഗ്ലാദേശില്‍ പറന്നിറങ്ങി ആണ്‍സുഹൃത്ത് പലാഷ് മുച്ചാല്‍. കഴിഞ്ഞ ദിവസമാണ് സ്മൃതിയുടെ 27-ാം പിറന്നാള്‍ ടീം ആഘോഷിച്ചത്. നിലവില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര കളിക്കാന്‍ മിര്‍പൂരിലാണ് സ്മൃതി ഉള്ളത്.
തിങ്കളാഴ്ച ബംഗ്ലാദേശിലെത്തിയ പലാഷ് തൊട്ടടുത്ത ദിവസം സര്‍പ്രൈസായി സ്മൃതിയെ കാണാനെത്തുകയും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തു എന്നുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്. സ്മൃതിക്കൊപ്പമുള്ള ചിത്രം പലാഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. സംഗീത സംവിധായകനായ പലാഷ് മുച്ചാലും സ്മൃതിയും പ്രണയത്തിലാണെന്ന് നേരത്തേ റിപോര്‍ടുകളുണ്ടായിരുന്നു. പലാഷിനൊപ്പമുള്ള ചിത്രങ്ങള്‍ സ്മൃതി മന്ഥനയും ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യാറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഇരുവരും പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറല്‍.
ഭൂത്‌നാഥ് റിടേണ്‍സ്, ദിഷ്‌കിയോണ്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത് പലാഷ് മുച്ചാലാണ്. ഇന്‍ഡ്യന്‍ വനിതാ ക്രികറ്റിലെ സൂപര്‍ താരമായ സ്മൃതി മന്ഥനയ്ക്ക് അടുത്തിടെ നടന്ന മത്സരങ്ങളിലൊന്നും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ 12 പന്തുകളില്‍ 11 റണ്‍സ് മാത്രമാണ് സ്മൃതി സ്വന്തമാക്കിയത്.
ട്വന്റി20 പരമ്പരയിലും നിരാശപ്പെടുത്തി. രണ്ടാം ഏകദിനത്തില്‍ 58 പന്തുകളില്‍ 36 റണ്‍സ് സ്മൃതി സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്‍ഡ്യ ബംഗ്ലാദേശിനോടു തോറ്റിരുന്നു.

Keywords: Smriti Mandhana's Rumoured Boyfriend Travels To Bangladesh To Surprise Her On 27th Birthday, Post Goes Viral, Bangladesh, News, Cricket, Social Media, Smriti Mandhana, 27th Birthday Special, Cricket Star, Music Director, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.