ഇന്ത്യന്‍ നാവീകരെ കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ചു

 


ന്യൂഡല്‍ഹി: (www.kvartha.com 01.11.2014) ഏഴ് ഇന്ത്യന്‍ നാവീകരെ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ചതായി കേന്ദ്ര വിദേശകാര്യ വക്താവ് സയദ് അക്ബറുദ്ദീന്‍. വെള്ളിയാഴ്ചയാണ് നാവീകരെ കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ചത്. കഴിഞ്ഞ 4 വര്‍ഷമായി കടല്‍ക്കൊള്ളക്കാരുടെ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു ഇവര്‍. ഈയാഴ്ച അവസാനത്തോടെ നാവീകര്‍ ഇന്ത്യയിലെത്തുമെന്നും അക്ബറുദ്ദീന്‍ അറിയിച്ചു.

ഇപ്പോള്‍ നാവീകര്‍ കെനിയയിലെ നെയ്‌റോബിയിലാണ്. ഈയാഴ്ച അവസാനത്തോടെ അവര്‍ ഇന്ത്യയിലെത്തും അക്ബറുദ്ദീന്‍ പറഞ്ഞു.

ഇന്ത്യന്‍ നാവീകരെ കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ചുഏഴുപേരില്‍ രണ്ടുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും രണ്ടുപേര്‍ കര്‍ണാടകയില്‍ നിന്നുമുള്ളവരാണ്. മറ്റുള്ളവര്‍ തമിഴ്‌നാട്, പഞ്ചാബ്, ആന്ധ്രപ്രദേശ് സ്വദേശികളാണ്.

എം.വി അസ്ഫാല്‍ട്ട് വെഞ്ച്വര്‍ എന്ന കപ്പലിലുണ്ടായിരുന്നവരാണ് ഇപ്പോള്‍ വിട്ടയച്ചിരിക്കുന്ന ഏഴുപേരും. 2010 സെപ്റ്റംബറിലാണ് കപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. 2011 ഏപ്രിലില്‍ കപ്പലുള്‍പ്പെടെ 8 നാവീകരെ കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ചിരുന്നു.

SUMMARY: New Delhi/Nairobi: Seven Indian sailors were released on Friday by Somali pirates after remaining in captivity for about four years and would come back to India over the weekend.

Keywords: Somali pirates,Indian sailors Syed Akbaruddin
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia