Barack Obama | ഒറ്റപ്പെട്ടു പോയ ഗാസയിലെ ജനത്തിന് ഭക്ഷണവും വെള്ളവും നിഷേധിക്കുന്നത് ഇസ്രാഈലിനുതന്നെ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ
Oct 24, 2023, 12:05 IST
വാഷിങ്ടന്‍: (KVARTHA) യുദ്ധത്തില്‍ ഹമാസിനെതിരായ ചില നടപടികള്‍ ഇസ്രാഈലിനുതന്നെ വിനയാകുമെന്ന മുന്നറിയിപ്പുമായി യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. ഹമാസിനെതിരായ പോരാട്ടത്തിനിടെ സംഘര്‍ഷത്തില്‍ ഒറ്റപ്പെട്ടു പോയ ഗാസയ്ക്കുള്ള ശുദ്ധജലവും ഭക്ഷണവും നിഷേധിക്കുന്നത് പോലുള്ള നടപടികളെയാണ് ഒബാമ അപലപിച്ചത്.
ഇത്തരം പെരുമാറ്റം ഇസ്രാഈലിനോടുള്ള ഫലസ്തീനിലെ ജനങ്ങളുടെ വിരോധം വരുന്ന തലമുറകളോളം കഠിനമാക്കുമെന്നും വിരോധം തുടരുന്നതിന് ഇടയാക്കുമെന്നും ഒബാമ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇസ്രാഈലിന് ലോകരാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന പിന്തുണ ഇടിയാനും ഇത് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സജീവമായി നില്‍ക്കുന്ന വിദേശനയ വിഷയങ്ങളില്‍ അപൂര്‍വമായി മാത്രം പ്രതികരിക്കാറുള്ള ഒബാമ, യുദ്ധമുഖത്ത് നഷ്ടമാകുന്ന മനുഷ്യജീവനുകള്‍ അവഗണിക്കുന്ന ഇസ്രാഈലിന്റെ ഏതു യുദ്ധതന്ത്രവും ആത്യന്തികമായി അവര്‍ക്കുതന്നെ വിനയാകുമെന്ന് ചൂണ്ടിക്കാട്ടി.
യുദ്ധമുഖത്ത് തീര്‍ത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ജനതയ്ക്ക് (ഗാസയില്‍) ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നിഷേധിക്കുന്ന ഇസ്രാഈല്‍ ഭരണകൂടത്തിന്റെ തീരുമാനം അവര്‍ അനുഭവിക്കുന്ന പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. മാത്രമല്ല, ഫലസ്തീന്റെ വരും തലമുറകള്‍ക്കും ഇസ്രാഈലിനോടുള്ള വിരോധം വര്‍ധിക്കാനും ഇസ്രാഈലിനുള്ള രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ കുറയാനും ഇസ്രാഈലിന്റെ ശത്രുക്കള്‍ കൂടുതല്‍ ശക്തിപ്പെടാനും ഈ മേഖലയില്‍ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാനുള്ള ദീര്‍ഘകാല ശ്രമങ്ങള്‍ വഴിതെറ്റാനും ഈ നടപടികള്‍ ഇടയാക്കുമെന്ന് ഒബാമ ചൂണ്ടിക്കാട്ടി.
2001 സെപ്റ്റംബറിലെ ആക്രമണങ്ങള്‍ക്കുശേഷം യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുഎസ് പാലിച്ചിരുന്ന ഉയര്‍ന്ന മൂല്യങ്ങള്‍ നഷ്ടപ്പെട്ടു. ഹമാസിന്റെ ആക്രണത്തെ അപലപിച്ച ഒബാമ, പ്രതിരോധിക്കാനുള്ള ഇസ്രാഈലിന്റെ അവകാശത്തെയും പിന്തുണച്ചു.
ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ഹമാസുമായുള്ള സംഘര്‍ഷങ്ങളില്‍ ഇസ്രാഈലിന് പിന്തുണ
നല്‍കിയിരുന്നു. എന്നാല്‍, വ്യോമാക്രമണങ്ങളില്‍ ഫലസ്തീനികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായതോടെ അദ്ദേഹം രാജ്യത്തോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബര്‍ ഏഴിന് ഇസ്രാഈലിനെതിരെ ഹമാസ് സായുധ സംഘം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനെതിരെ ഇസ്രാഈല്‍ നടത്തുന്ന പ്രത്യാക്രമണമാണ് രണ്ടാഴ്ച പിന്നിടുമ്പോഴും സജീവമായി തുടരുന്നത്.
ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രാഈലില്‍ 1400 പേരാണ് കൊല്ലപ്പെട്ടത്. ഇതിനെതിരെ ഇസ്രാഈല്‍ നടത്തുന്ന തിരിച്ചടിയില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5000 കടന്നതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപോര്‍ട്. അതിനിടെ, ഇസ്രാഈലില്‍ നടത്തിയ ആക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയ ഇരുന്നൂറിലധികം പേരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.