Wildfire | ദക്ഷിണ കൊറിയയിലെ കാട്ടുതീ: മരണം 24 ആയി, 30000 പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു

 
At least 24 dead as ‘unprecedented’ wildfires rage across South Korea
At least 24 dead as ‘unprecedented’ wildfires rage across South Korea

Photo Credit: X/Hermit H Warang

● 1300 വര്‍ഷം പഴക്കമുള്ള ഗൗന്‍സ ബുദ്ധ ക്ഷേത്രമടക്കം കത്തി.
● സൈന്യത്തിന്റെ സഹായത്തോടെ തീയണക്കാന്‍ ശ്രമം തുടരുന്നു.
● വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും വെല്ലുവിളി.

സിയോള്‍: (KVARTHA) ദക്ഷിണ കൊറിയയിലെ തെക്കന്‍ പ്രദേശങ്ങളില്‍ വ്യാപകമായ കാട്ടുതീ വലിയ നാശമാണ് വിതയ്ക്കുന്നത്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാട്ടുതീയില്‍ മരണം 24 ആയി. സൈന്യത്തിന്റെ സഹായത്തോടെ തീയണക്കാന്‍ ശ്രമം തുടരുകയാണ്. മുപ്പതിനായിരത്തോളം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചെന്നും 250 ലധികം കെട്ടിടങ്ങള്‍ കത്തി നശിച്ചതായും അധികൃതര്‍ അറിയിച്ചു. 

1,300 വര്‍ഷം പഴക്കമുള്ള ഗൗണ്‍സ് ബുദ്ധക്ഷേത്രവും കാട്ടുതീയില്‍ കത്തിനശിച്ചതായി കൊറിയ ഹെറിറ്റേജ് സര്‍വീസ് അറിയിച്ചു. ക്ഷേത്രത്തിലെ വിലപ്പെട്ട നിധികളില്‍ ചിലത് മാറ്റിയെങ്കിലും വലിയ നാശം ഇവിടെ സംഭവിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. പ്രദേശത്തെ നിരവധി വീടുകളും ഫാക്ടറികളും വാഹനങ്ങളും അഗ്‌നിക്ക് ഇരയായിട്ടുണ്ട്. 

കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളില്‍ ഒന്നാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. അണ്ടോങ്ങ്, ഉയിസോങ്, സാഞ്ചിയോങ്, ഉല്‍സാന്‍ എന്നിവിടങ്ങളിലാണ് കാട്ടുതീ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. തീ അണയ്ക്കാന്‍ എല്ലാ ശക്തിയും പ്രയോഗിക്കുമെന്ന് ദക്ഷിണകൊറിയന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാട്ടുതീ നിയന്ത്രണത്തിന് വലിയ വെല്ലുവിളിയാകുകയാണ്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തെക്കന്‍ കൊറിയയിലെ തെക്കന്‍ പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയത്. കാട്ടുതീയില്‍ ഇതുവരെ 43,330 ഏക്കറോളം ഭൂമി കത്തിനശിച്ചെന്നാണ് വ്യക്തമാകുന്നത്. വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനം സൈന്യം നടത്തുന്നുണ്ടെങ്കിലും കാട്ടുതീ ഇതുവരെയും പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. 130 ഹെലികോപ്റ്ററുകള്‍, 4,650 അഗ്‌നിശമന സേനാംഗങ്ങള്‍, സൈനികര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?

Devastating wildfire in South Korea's southern regions has resulted in 24 deaths and the evacuation of 30,000 people. The fire destroyed a 1,300-year-old Buddhist temple and numerous buildings.

#SouthKoreaWildfire, #Wildfire, #Disaster, #SouthKorea, #Emergency, #Fire

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia