സൗത്ത് സുഡാനില്‍ യു എന്‍ താവളത്തിനു നേരെ ആക്രമണം: നിരവധി പേര്‍ കൊല്ലപ്പെട്ടു

 


ജുബ: (www.kvartha.com 18.04.2014)  സൗത്ത് സുഡാനില്‍ യുഎന്‍ താവളത്തില്‍ അഭയം തേടിയവര്‍  നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 40ഓളം പേര്‍ക്ക് പരിക്കേറ്റു.

വംശീയ കലാപത്തെ തുടര്‍ന്ന് യുഎന്‍ താവളത്തില്‍ അഭയം തേടിയിരുന്നവരാണ് കൊല്ലപ്പെട്ടത്. അയ്യായിരത്തോളം പേരായിരുന്നു താവളത്തില്‍ അഭയം തേടിയിരുന്നത്. അക്രമം നടത്തിയവരെ സമാധാന സേനാംഗങ്ങള്‍ വെടിയുതിര്‍ത്ത് നേരിടുകയായിരുന്നു.

2013 ഡിസംബറിലാണ്  സൗത്ത് സുഡാനില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ആയിരക്കണക്കിനാളുകളാണ് വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സൗത്ത് സുഡാനില്‍ യു എന്‍ താവളത്തിനു നേരെ ആക്രമണം: നിരവധി പേര്‍ കൊല്ലപ്പെട്ടു

വ്യാഴാഴ്ച നിവേദനം നല്‍കാനെന്ന വ്യാജേന പ്രകടനവുമായെത്തിയവര്‍  താവളത്തില്‍ കടന്ന്
അക്രമം അഴിച്ചുവിടുകയായിരുന്നു. രണ്ട് ഇന്ത്യന്‍ സമാധാന സോനാംഗങ്ങള്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പാലക്കുന്നില്‍ ഇരുവിഭാഗങ്ങള്‍തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

Keywords:  South Sudan conflict: Attack on UN base 'kills dozens', Riots, Shelter, Gun Attack, Injured, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia