ഇനി ചൊവ്വയിലേക്കും വിനോദയാത്ര

 


ഇനി ചൊവ്വയിലേക്കും വിനോദയാത്ര
ലണ്ടന്‍: ലോകത്തിന്റെ മുക്കുംമൂലയും കണ്ടുമടുത്തവര്‍ക്കിതാ സന്തോഷ വാര്‍ത്ത. ചൊവ്വയിലേക്കുള്ള വിനോദയാത്ര തുടങ്ങുന്നു. ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ യാത്ര കമ്പനിയായ സ്‌പെയ്‌സ് എക്‌സാണ് ചൊവ്വാ യാത്ര ഒരുക്കുന്നത്. രണ്ട് ദശാബ്ദംകൊണ്ട് 80,000 ആളുകളെ ചൊവ്വയിലെത്തിക്കാനാണ് സ്‌പെയ്‌സ് ഒരുങ്ങുന്നത്. ഒരു യാത്രയ്ക്ക് 500,000 ഡോളറായിരിക്കും ചിലവ് വരുക.

സ്‌പെയ്‌സ് എക്‌സിന്റെ സ്ഥാപകന്‍ എലോന്‍ മസ്‌കാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആദ്യഘട്ടത്തില്‍ പത്ത് പേര്‍ക്കായിരിക്കും പോകാന്‍ സാധിക്കുക. മക്‌സിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വയില്‍ അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. അതിന്റെ തുടര്‍ച്ചയായിട്ടായിരിക്കും വിനോദയാത്ര തുടങ്ങുന്നത്. കണ്ണൂര്‍

കൂടുതല്‍ പേര്‍ യാത്ര ചെയ്യാന്‍ മുന്നോട്ട് വരുകയും ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുകയും ചെയ്താല്‍ നിരക്കില്‍ കുറവുണ്ടാകുമെന്ന് മസ്‌ക് വ്യക്തമാക്കി.

Key Words: Space X, Elon Musk, Red Planet, USD 500,000, Musk, First private space entrepreneur, International Space Station, Civilization, Royal Aeronautical Society, London, Passengers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia