മാഡ്രിഡ്: മിഷേല്‍ ഒബാമയെ അടിമയായി ചിത്രീകരിച്ച് പുറത്തിറങ്ങിയ സ്പാനിഷ് മാഗസിന്‍ ഫ്യൂറ ഡി സെറി വിവാദത്തില്‍. മിഷേല്‍ ഒബാമയുടെ അര്‍ദ്ധനഗ്ന ചിത്രമാണ് മാഗസിനിലുള്ളത്. കറുത്ത വര്‍ഗക്കാരിയായ അടിമയാക്കിയാണ് അമേരിക്കയുടെ പ്രഥമ വനിതയായ മിഷേല്‍ ഒബാമയെ മാഗസിന്‍ ചിത്രീകരിച്ചിരിക്കുന്നത്. 2012 ആഗസ്റ്റില്‍ പുറത്തിറങ്ങിയ മാഗസിനില്‍ മിഷേല്‍ ഒബാമയുടെ ചിത്രം ഫോട്ടോഷോപ്പ് സാങ്കേതിക വിദ്യയുപയോഗിച്ച് എഡിറ്റ് ചെയ്തതാണ്. ഫ്രഞ്ച് ചിത്രകാരന്‍ മാരി ഗുല്‍ഹെല്‍മൈന്‍ ബെനോയിസ്റ്റിന്റെ ചിത്രമാണ് മിഷേല്‍ ഒബാമയുടെ മുഖചിത്രവുമായി സംയോജിപ്പിച്ചിരിക്കുന്നത്.
കസേരയിലിരിക്കുന്ന മിഷേല്‍ ഒബാമ അമേരിക്കന്‍ പതാകകൊണ്ട് ശരീരം മറയ്ക്കുകയും വലതുമാറിടം തുറന്നുകാണിക്കുകയും ചെയ്യുന്നതാണ് ചിത്രം. മിഷേല്‍, ഒരു അടിമയുടെ പേരമകള്‍, അമേരിക്കന്‍ വനിത' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എന്നാല്‍ ചിത്രം വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് മാഗസിന്റെ നിലപാട്. കാരണം നിരവധി പ്രമുഖരുടെ ഇത്തരത്തിലുള്ള അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ ഇതിനുമുന്‍പും മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡയാന രാജകുമാരി, അബ്രഹാം ലിങ്കന്‍, ബരാക് ഒബാമ എന്നിവരുടേയും ചിത്രങ്ങള്‍ ഇതിനുമുന്‍പ് വിവാദമായിട്ടുണ്ട്.

SUMMERY: Madrid: Spanish magazine Fuera de Serie has triggered a huge controversy by portraying First Lady of United States Michelle Obama as a black slave on the cover of its latest edition.
Key Boards: World, America, Barack Obama, Controversy, Magazine, Wife, Michael Obama, Spanish Magazine, Cover Page, Princess Diana, Abraham Linkon,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.