Suspected Father | 'അഞ്ഞൂറിലധികം കുട്ടികള്‍ക്ക് ബീജദാനത്തിലൂടെ ജന്മം നല്‍കി'; യുവാവിനെതിരെ നടപടി; ക്ലിനികുകളുടെ ലിസ്റ്റെടുത്ത് ബീജം നശിപ്പിക്കാനും കോടതി ഉത്തരവ്
Apr 29, 2023, 11:36 IST
ആംസ്റ്റര്‍ഡാം: (www.kvartha.com) അഞ്ഞൂറിലധികം കുട്ടികള്‍ക്ക് ബീജദാനത്തിലൂടെ ജന്മം നല്‍കിയെന്ന് സംശയിക്കുന്ന യുവാവിനെതിരെ നടപടിക്കൊരുങ്ങി ഡച് കോടതി. ഡച് പൗരനായ ജോനാഥന്‍ ജേകബ് മെയ്ജര്‍ (41) എതിരെയാണ് ബീജദാനത്തിന്റെ പേരില്‍ അധികൃതര്‍ നടപടിക്കൊരുങ്ങിയിരിക്കുന്നത്. ജോനാഥന്‍ ബീജം നല്‍കിയ ക്ലിനികുകളുടെ ലിസ്റ്റെടുക്കാനും ബീജം നശിപ്പിക്കാനും കോടതി ഉത്തരവിട്ടു.
ഇതിനോടകം ലോകമെമ്പാടും 500ലധികം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ഇയാള്‍ ഇനിയും ബീജം ദാനം ചെയ്താല്‍ 88,000 പൗന്‍ഡ് (ഏകദേശം 90 ലക്ഷത്തിലധികം രൂപ) പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.
സംഭവത്തെ കുറിച്ച് അധികൃതര്‍ പറയുന്നത്: 2017-ല്‍ നെതര്‍ലന്‍ഡ്സിലെ ഫെര്‍ടിലിറ്റി ക്ലിനികുകളിലേക്ക് ബീജം ദാനം ചെയ്യുന്നതില്‍ നിന്ന് ജോനാഥനെ വിലക്കിയിരുന്നു. എന്നാല്‍ ഇയാള്‍ ബീജദാനം അവസാനിപ്പിക്കാന്‍ തയ്യാറായില്ല എന്നുമാത്രമല്ല, വിദേശത്തും ഓണ്‍ലൈനായും ബീജദാനം തുടര്‍ന്നു.
2007-ല്‍ ബീജം ദാനം ചെയ്യാന്‍ തുടങ്ങിയതുമുതല്‍ അഞ്ഞൂറിലധികം കുട്ടികള്‍ക്കാണ് ജോനാഥന്‍ ജന്മം നല്‍കിയത്. ഇത്തരത്തില്‍ ജനിക്കുന്ന നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് മാനസിക സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കും.
താന്‍ ഇത്രയധികം പേര്‍ക്ക് ബീജം ദാനം ചെയ്തെന്ന വിവരം ഇയാള്‍ മറച്ചുവച്ചാണ് ഈ പ്രവൃത്തി തുടര്‍ന്നതെന്ന് ഹേഗിലെ ജില്ലാ കോടതി ചൂണ്ടിക്കാട്ടി. ബീജം സ്വീകരിച്ച മാതാപിതാക്കളോട് വിവരങ്ങള്‍ പ്രതി മനപൂര്‍വം മറച്ചുവയ്ക്കുകയായിരുന്നുവെന്നും കോടതി പറഞ്ഞു.
ഒരു ബീജ ദാതാവിന് പരമാവധി 25 കുട്ടികളെ വരെ ജനിപ്പിക്കാമെന്നാണ് ഡച് ക്ലിനികല്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഫെര്‍ടിലിറ്റി രംഗത്ത് നെതര്‍ലന്‍ഡ്സില്‍ മുന്‍പും അഴിമതികള്‍ നടന്നിട്ടുണ്ട്. 2009-ല്‍ രോഗികളെ അവരുടെ സമ്മതമില്ലാതെ ബീജസങ്കലനം നടത്താന്‍ സ്വന്തം ബീജം ഉപയോഗിച്ച ഡച് ഫെര്‍ടിലിറ്റി ഡോക്ടര്‍ 49 കുട്ടികളുടെ പിതാവായിരുന്നുവെന്ന് റിപോര്‍ട് ഉണ്ടായിരുന്നു.
Keywords: News, World-News, World, Dutch, Netherlands, Court, Children, Sperm, Crime, Youth, Punishment, Fine, Local-News, Sperm Donor Who Fathered Over 550 Children Ordered To Stop By Dutch Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.