ഈ വിഷംതുപ്പി പാമ്പിന്റെ പടം പിടിച്ച ഫൊട്ടോഗ്രാഫര്‍ ഇപ്പോഴും ജീവനോടെയുണ്ട്!

 


(www.kvartha.com 15.09.2015) മൊസംബിക് സ്പിറ്റിങ് കോബ്ര... ശത്രുക്കളുടെ നേരേ ആഞ്ഞുവിഷം തുപ്പുന്നതുകൊണ്ടാണ് ഈ വിഷപ്പാമ്പിന് ഇങ്ങനെയൊരു പേര് ലഭിച്ചത്. മറ്റുപാമ്പുകളെ പോലെ കടിച്ചു വിഷമിറക്കുകയല്ല കൊടിയ വിഷം ശത്രുക്കള്‍ക്ക് നേരേ ചീറ്റുകയാണ് ഇവയുടെ രീതി.

ഇങ്ങനെ ശത്രുവിനെതിരേയുളള ആക്രമണത്തിനിടെയാണ് ഈ വിഷം തുപ്പി പാമ്പിന്റെ ചിത്രം ഒരു ഫോട്ടോഗ്രാഫറുടെ ശ്രദ്ധയില്‍ പതിഞ്ഞത്. സൗത്ത് ആഫ്രിക്കയിലെ സഫാരി ലോഡ്ജില്‍വച്ചാണ് അന്തരീക്ഷത്തിലേക്ക് വിഷംചീറ്റുന്ന പാമ്പിന്റെ ദൃശ്യം ഫൊട്ടോഗ്രാഫര്‍ പകര്‍ത്തിയത്. ജീവന്‍ പണയം വച്ചാണ് റിയാന്‍ നിഷ്‌ചെന്‍സ് എന്ന ഫൊട്ടോഗ്രാഫര്‍ വിഷപാമ്പിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

വെറും 2 മീറ്ററിന്റെ അകലം മാത്രമായിരുന്നു റിയാനും പാമ്പും തമ്മില്‍ ഉണ്ടായിരുന്നത്. ആത്മരക്ഷാര്‍ത്ഥമാണ് അത് വിഷം ചീറ്റുന്നതെന്നും അനങ്ങുന്ന എന്തുവസ്തുവിനു നേരേയും അത് വിഷം ചീറ്റാറുണ്ടെന്നുമാണ് വിഷപാമ്പുമൊത്തുള്ള നിമിഷങ്ങളെ പറ്റി ഫൊട്ടോഗ്രാഫര്‍ പറയുന്നത്.

ഉഗ്രഹവിഷം തുപ്പുന്ന പാമ്പിന്റെ ചിത്രംപകര്‍ത്താന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ടെന്നും ഭാഗ്യംകൊണ്ടാണ് അത് തന്നെ ആക്രമിക്കാതിരുന്നതെന്നുമാണ് ഫൊട്ടോഗ്രാഫര്‍ പറയുന്നത്.

ഈ വിഷംതുപ്പി പാമ്പിന്റെ പടം പിടിച്ച ഫൊട്ടോഗ്രാഫര്‍ ഇപ്പോഴും ജീവനോടെയുണ്ട്!


SUMMARY: A photographer is lucky to be alive after a deadly cobra took offence to his camera - and started squirting lethal poison at him. Riaan Nysschens was at a safari lodge in South Africa when he managed to picture the snake spitting deadly venom through the air - even though the liquid could have easily killed him.

The photographic guide grabbed his camera after spotting one of the country's most dangerous creatures, the Mozambique Spitting Cobra, at the property.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia