കൊവിഡ് ബാധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റ സുഹൃത്ത് സ്റ്റാന്‍ലി ചെറ മരിച്ചു; മരിച്ചത് തെരഞ്ഞെടുപ്പ് സമയത്ത് ട്രംപിനെ സാമ്പത്തികമായി സഹായിച്ചവരില്‍ പ്രമുഖന്
Apr 13, 2020, 16:13 IST
ന്യൂയോര്‍ക്ക്: (www.kvartha.com 13.04.2020) കൊവിഡ് ബാധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റ സുഹൃത്ത് സ്റ്റാന്‍ലി ചെറ മരിച്ചു. എണ്പതുവയസായിരുന്നു പ്രായം. തെരഞ്ഞെടുപ്പ് സമയത്ത് ട്രംപിനെ സാമ്പത്തികമായി ഏറെ സഹായിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം.
കഴിഞ്ഞദിവസം നടത്തിയ വൈറ്റ്ഹൗസ് യോഗത്തില്‍ സ്റ്റാന്‍ലി രോഗബാധിതനായ വിവരം ട്രംപ് അറിയിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡറും റിയല്‍ എസ്റ്റേറ്റുകാരനുമെന്നാണ് ട്രംപ് സ്റ്റാന്‍ലിയെ വിശേഷിപ്പിച്ചിരുന്നത്. നല്ല പ്രായമുണ്ടെന്നും എന്നാല്‍ കരുത്തനാണെന്നും ട്രംപ് പറഞ്ഞിരുന്നു.
കൊവിഡ് ഒരു സാധാരണ പനി പോലെയാണെന്നാണ് ട്രംപ് വിലയിരുത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. തുടക്കത്തില്‍ പരിശോധന നടത്താന്‍ പോലും അദ്ദേഹം തയ്യാറായിരുന്നില്ല. ഒടുവില്‍ കൂട്ടുകാരില്‍ പലര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം പരിശോധനയ്ക്കുപോലും തയ്യാറായത്. രണ്ടുപരിശോധനാഫലങ്ങളും നെഗറ്റീവായിരുന്നു.
ട്രംപിന്റെ മണ്ടത്തരങ്ങളാണ് അമേരിക്കയില്‍ കൊവിഡ് ഇത്രയേറെ പടരാന്‍ ഇടയാക്കിയതെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലുള്‍പ്പെടെ രോഗം പടര്‍ന്നപ്പോള്‍ നഗരം അടച്ചിടണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ട്രംപ് ചെവിക്കൊണ്ടില്ല. ഒടുവില്‍ കാര്യങ്ങള്‍ കൈവിടുമെന്ന ഘട്ടം എത്തിയപ്പോഴാണ് നഗരം അടച്ചിടാന്‍ തീരുമാനിച്ചത്.
അടച്ചിടല്‍ തീരുമാനം പുന:പരിശോധിക്കണമെന്നും ട്രംപ് ഇടയ്ക്ക് പറഞ്ഞിരുന്നു. അടച്ചിടല്‍ രാജ്യത്തെ സാമ്പത്തികമായി തകര്‍ക്കും എന്ന ന്യായമാണ് ട്രംപ് പറഞ്ഞിരുന്നത്. ഇപ്പോഴും അടച്ചുപൂട്ടലിനെ ട്രംപ് പൂര്‍ണമായും അനുകൂലിക്കുന്നില്ല.
Keywords: Stanley Chera, New York real estate mogul and Trump friend, has died of coronavirus complications, New York, News, Donald-Trump, friend, Dead, America, Press meet, Report, World, Health, Health & Fitness.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.