ഹിരോഷിമയിൽ വർഷിച്ച ലോകത്തിലെ ആദ്യത്തെ ആണവ ബോംബിനെ അതിജീവിച്ച 394 വർഷം പഴക്കമുള്ള മരം....!

 


വാഷിംഗ്ടൺ: (www.kvartha.com 09.08.2021) 394 വർഷത്തെ ചരിത്രത്തിന്റെ കഥപറയാൻ ഈ 2021 ലും ബാക്കിയുള്ള ജീവനുള്ള കലാസൃഷ്ടിയാണ് വാഷിംഗ്ടൺ ഡിസി കെട്ടിടത്തിന്റെ ഒരു കോണിലുള്ള വൈറ്റ് പൈൻ ബോൺസായ് മരം.

1625 -ലാണ് ഇത് ആദ്യമായി ഭൂമിയിൽ നട്ടുപിടിപ്പിച്ചത്. എന്നാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം മാത്രമല്ല
ഈ മരത്തിനുള്ളത്, ഹിരോഷിമയിൽ വർഷിച്ച ലോകത്തിലെ ആദ്യത്തെ ആണവ ബോംബിനെ അതിജീവിച്ച ബോൺസായ് കൂടിയാണ് അത്.

നിലവിൽ വാഷിംഗ്ടൺ ഡിസിയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ ആർബോറെറ്റത്തിലെ നാഷണൽ ബോൺസായ് ആൻഡ് പെൻജിംഗ് മ്യൂസിയത്തിലാണ് ഈ മരം സ്ഥിതിചെയ്യുന്നത്. ജപാനിൽ നിന്നുള്ള മസാരു യമാകി എന്ന ബോൺസായ് വിദഗ്ധൻ 1976 -ലാണ് അമേരികയ്ക്ക് ഈ ബോൺസായ് മരം സമ്മാനമായി നൽകിയത്. എന്നാൽ, അതിന്റെ ചരിത്രത്തെ കുറിച്ച് അപ്പോൾ അവർക്ക് കാര്യമായ ധാരണയില്ലായിരുന്നു.
പിന്നീട് 2001 -ൽ മ്യൂസിയത്തിൽ എത്തിയ യമകിയുടെ പേരക്കുട്ടികൾ പറഞ്ഞപ്പോഴാണ് മരത്തെ കുറിച്ചുള്ള ചരിത്രം എല്ലാവരിലേക്കും എത്തിയത്.

ബോൺസായി അമേരികയിൽ എത്തിയ കഥ:

1945 ആഗസ്റ്റ് 6 -ന് രാവിലെ 8 മണിക്ക് മസാരു യമാകി വീടിനകത്തായിരുന്നു. പെട്ടെന്ന് വീടിന്റെ ജനാലച്ചില്ലുകൾ പൊട്ടിത്തെറിച്ച് അയാളുടെ തൊലിയിൽ കുത്തി ഇറങ്ങി. അപ്പോഴായിരുന്നു 'എനോള ഗേ' എന്ന് വിളിക്കപ്പെടുന്ന യുഎസ് ബി -29 ബോംബർ യമാകിയുടെ വീട്ടിൽ നിന്ന് രണ്ട് മൈൽ മാത്രം അകലെയുള്ള ഹിരോഷിമ നഗരത്തിന് മുകളിലൂടെ ലോകത്തിലെ ആദ്യത്തെ അണുബോംബ് വർഷിച്ചത്.

ഹിരോഷിമയിൽ വർഷിച്ച ലോകത്തിലെ ആദ്യത്തെ ആണവ ബോംബിനെ അതിജീവിച്ച 394 വർഷം പഴക്കമുള്ള മരം....!

നഗരത്തിന്റെ മുക്കാലും സ്ഫോടനത്തിൽ തുടച്ച് നീക്കപ്പെട്ടു. അതിൽ കുറഞ്ഞത് ഒരു ലക്ഷത്തോളം ജനങ്ങൾ കൊല്ലപ്പെടുകയുണ്ടായി. എന്നാൽ, ചില ചെറിയ പരിക്കുകളോടെ യമാകിയും കുടുംബവും സ്ഫോടനത്തെ അതിജീവിച്ചു. നഴ്സറിക്ക് ചുറ്റും ഉയരമുള്ള മതിൽ ഉണ്ടായതുകൊണ്ട് അവരുടെ വിലയേറിയ ബോൺസായ് മരവും സംരക്ഷിക്കപ്പെട്ടു.

യമാകി കുടുംബം 1976 വരെ അതിനെ പരിപാലിച്ചു. തുടർന്ന് അദ്ദേഹം അത് തന്റെ രാജ്യത്ത് ബോംബുകൾ വർഷിച്ച അമേരികയ്ക്ക് തന്നെ സമ്മാനമായി നൽക്കുകയായിരുന്നു. സമ്മാനം കൈമാറുന്നതിനിടെ, 'സമാധാനത്തിന്റെ സമ്മാനം' എന്ന് മാത്രമാണ് യമാകി പറഞ്ഞത്. യുണൈറ്റഡ് സ്റ്റേറ്റ്സും ജപാനും തമ്മിലുള്ള സമാധാനത്തിന്റെ ഓർമപ്പെടുത്തലായി ഈ വൃക്ഷം ഇന്നും മ്യൂസിയത്തിൽ അതിജീവിക്കുന്നു.

Keywords:  News, Washington, Japan, World, America, Hiroshima Bombing, Bonsai Tree, Story Of The 394-year-old Bonsai Tree That Survived US' 1945 Hiroshima Bombing.      

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia