(www.kvartha.com 08.09.2015) മരപ്പലകകള്‍ ചേര്‍ത്തുവച്ച ഭിത്തികള്‍, ആസ്ബറ്റോസ് മേഞ്ഞ മേല്‍ക്കൂരകള്‍, ജനലുപോലെ ചെറിയ വാതിലുകള്‍, അതിലും ചെറിയ ജനലുകള്‍. കണ്ടാലൊരു വീടിന്റെ മട്ടൊന്നുമില്ല. എന്നാല്‍ ക്രിസ്റ്റഫര്‍ സെര്‍ക് എന്ന യുവാവ് താമസിക്കുന്നത് ഈ വീട്ടിലാണ്. ആന്‍ അര്‍ബറിലെ മിഷിഗണ്‍ സര്‍വകലാശാല വിദ്യാര്‍ഥി സ്വയം നിര്‍മിച്ചതാണ് ഈ വീട്. വലിയ വീട്ടുവാടക കൊടുത്തു താമസിക്കാ്യൂുളള ബുദ്ധിമുട്ടാണ് സ്വന്തം വീട് എന്ന ആശയത്തിലെത്തിച്ചത്. 13,000 ഡോളര്‍ ചെലവഴിച്ചാണ് വീട് നിര്‍മാണത്തിന് വേണ്ടി സാമഗ്രികള്‍ വാങ്ങിയത്. ഒരു കാടിന് നടുവില്‍ 170 സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഇരുമ്പ് കമ്പികള്‍ക്ക് മുകളില്‍ മരപ്പലകകള്‍ ഉപയോഗിച്ചാണ് അടിത്തറ ഉയര്‍ത്തിയത്. സൗകര്യാര്‍ഥം വീലുകളും വച്ചു പിടിപ്പിച്ചാണ് നിര്‍മാണം തുടങ്ങിയത്. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നതാണ് വീടിന്റെ ഉള്‍ഭാഗം. സ്വച്ഛമായ വായുവിനായി ചെടികള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു. സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. കംപോസ്റ്റ് ടോയ്‌ലെറ്റാണ് വീടിനുളളത്. മറ്റാരുടെയും സഹായം തേടാതെ 21കാരായ സെര്‍ക് സ്വയമാണ് വീട് നിര്‍മിച്ചത്. നിര്‍മാണ രീതിയൊക്കെ യൂട്യൂബ് നോക്കിയാണ്. ഇപ്പോള്‍ പാചകമൊക്കെ തനിയെയാണെന്നും കുറച്ച് കഴിയുമ്പോള്‍ കാമുകിയെക്കൂടി കൂട്ടിക്കൊണ്ടുവരുമെന്നും പറയുന്നു സെര്‍ക്.
ഈ വീട്ടില്‍ താമസിക്കുന്നത് വളരെ രസകരമാണ്. സാധാരണ വീട്ടില്‍ താമസിക്കുന്നതില്‍ നിന്ന് വലിയ വ്യത്യാസമൊന്നുമില്ല ഈ വീട്ടില്‍ താമസിക്കാന്‍. വീടുമായി പെട്ടെന്ന് ഇണങ്ങാന്‍ കഴിയുമെന്നും ക്രിസ്റ്റഫര്‍ സെര്‍ക് പറയുന്നു. കാലാവസ്ഥകള്‍ മാറി വരുന്നതിനനുസരിച്ച് വീടിനോട് ഇണങ്ങി ജീവിക്കാനും സെര്‍ക് പഠിച്ചുകഴിഞ്ഞു. മഴക്കാലത്ത് ചൂടുപകരാന്‍ വീടിനുളളില്‍ ഒരു ഹീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, ചൂടുകാലത്തിന് വേണ്ടി പ്രത്യേക സജ്ജീകരണമൊന്നുമില്ലാത്തതിനാല്‍ കോളെജിലെ എസിക്ക് ചുവട്ടില്‍ കഴിയുകയാണ് പതിവെന്നും പറയുന്നു സെര്‍ക്. എന്തായാലും സെര്‍ക്കിന്റെ ചുളളന്‍ ചെറിയ വീട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
SUMMARY: A student who's had enough of paying out $800 a month to live in a campus dorm solved his problem by building his own tiny house from scratch.Christopher Cerk, a 21-year-old junior at the University of Michigan, said that living right next to his institution didn't suit him - and was a waste of money to boot. So, rather than keep paying out almost $10,000 a year on rent for a room he didn't want, the computer science major took matters into his own hands.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.