സ്വന്തമായി നിര്‍മിച്ച ക്ലോക്കുമായി സ്‌കൂളിലെത്തിയതിന് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിക്ക് വൈറ്റ്ഹൗസിലേക്ക് ഒബാമയുടെ ക്ഷണം
Sep 17, 2015, 11:53 IST
വാഷിംഗ്ടണ്‍: (www.kvartha.com 17.09.2015) സ്വന്തമായി നിര്‍മിച്ച ക്ലോക്കുമായി സ്‌കൂളിലെത്തിയതിന് അറസ്റ്റ് ചെയ്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് വൈറ്റ്ഹൗസിലേക്ക് യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ക്ഷണം. മാക്ആര്‍തര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഹ്മദ് മൊഹമ്മദിനെ(14) ആണ് ഒബാമ ട്വിറ്ററിലൂടെ അഭിനന്ദിച്ചത്.
'കൂള്‍, ക്ലോക്ക്, അഹ്മദ്. അത് വൈറ്റ് ഹൗസിലേക്ക് കൊണ്ടു വരാന്‍ ആഗ്രഹമുണ്ടോ? നിന്നെ പോലെ കൂടുതല്‍ കുട്ടികള്‍ക്ക് ശാസ്ത്രത്തോട് ഇഷ്ടം തോന്നാനുള്ള പ്രചോദനം നല്‍കേണ്ടതുണ്ട്. അത് അമേരിക്കയെ മികച്ചതാക്കും.' എന്നാണ് ഒബാമയുടെ ട്വീറ്റ്. ഒബാമയുടെ ക്ഷണം സ്വീകരിച്ച് വൈറ്റ് ഹൗസിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് അഹ്മദ്.
താന്‍ സ്വന്തമായി നിര്‍മിച്ച ക്ലോക്ക് അധ്യാപകരേയും സുഹൃത്തുക്കളേയും കാണിക്കാനായാണ് അഹ്മദ് അത് സ്‌കൂളില്‍ കൊണ്ടുപോയത്. എന്നാല്‍ അത് ബോംബാണെന്ന് കരുതി പോലീസിനെ വിളിപ്പിച്ച് കുട്ടിയെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് കുട്ടിയെ സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. കൈവിലങ്ങുമായി നില്‍ക്കുന്ന വിദ്യാര്‍ത്ഥിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു
ഒബാമയെ കൂടാതെ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും അഹ്മദിനെ അഭിനന്ദിച്ചു. ഫേസ്ബുക്കിന്റെ ഓഫീസ് സന്ദര്‍ശിക്കാന്‍ അദ്ദേഹം വിദ്യാര്‍ത്ഥിയെ ക്ഷണിച്ചിട്ടുണ്ട്. പുതിയ സംഭവങ്ങള്‍ നിര്‍മിക്കാനുള്ള കഴിവിനേയും ആഗ്രഹത്തേയും അഭിനന്ദിക്കുകയാണ് വേണ്ടതെന്നും അല്ലാതെ അറസ്റ്റ് ചെയ്യുകയല്ലെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.
അതേസമയം ഒരു ക്ലോക്ക് ഉണ്ടാക്കിയതിന്റെ പേരില്‍ ഇത്രയും പൊല്ലാപ്പുണ്ടാകുമെന്ന് താന്‍ കരുതിയില്ലെന്ന് അഹ്മദ് പറഞ്ഞു. തന്നെ നിരവധി പേര്‍ പിന്തുണച്ചതില്‍ സന്തോഷമുണ്ട്. ഭാവിയില്‍ എം.ഐ.ടിയില്‍ ചേര്‍ന്ന് പഠിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി.
Also Read:
കുഡ്ലു ബാങ്ക് കൊള്ള: പൊതുപ്രവര്ത്തകന് ദുല്‍ ദുല്‍ ഷരീഫ് അറസ്റ്റില്‍; 10 കിലോ സ്വര്‍ണം കണ്ടെടുത്തു
Keywords: Student's creative clock draws police -- and White House invitation, Washington, Police, Arrest, America, Twitter, Social Network, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.