Australian Visa | ഓസ്‌ട്രേലിയയിൽ പഠിക്കാൻ പോവുകയാണോ? വിദേശ വിദ്യാർഥികൾക്ക് പുതിയ നിയമങ്ങൾ! നിർബന്ധമായും അറിഞ്ഞിരിക്കേണ്ട സ്റ്റുഡന്റസ് വിസയിലെ മാറ്റങ്ങൾ ഇവയാണ്

 


സിഡ്നി: (KVARTHA) ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഗ്ലോബൽ എജ്യുക്കേഷൻ കോൺക്ലേവിന്റെ ഏറ്റവും പുതിയ ഇന്ത്യൻ സ്റ്റുഡന്റ് മൊബിലിറ്റി റിപ്പോർട്ട് അനുസരിച്ച്, 2023 ൽ ഏകദേശം 1.3 ദശലക്ഷം ഇന്ത്യൻ വിദ്യാർഥികൾ വിദേശത്ത് പഠിക്കുന്നുണ്ടെന്ന് കരുതുന്നു. എന്നാലിപ്പോൾ സ്റ്റഡി വിസയ്ക്കും തൊഴിൽ വിസയ്ക്കും കർശനമായ നിയമങ്ങളാണ് ചില രാജ്യങ്ങൾ കൊണ്ടുവരുന്നത്.

Australian Visa | ഓസ്‌ട്രേലിയയിൽ പഠിക്കാൻ പോവുകയാണോ? വിദേശ വിദ്യാർഥികൾക്ക് പുതിയ നിയമങ്ങൾ! നിർബന്ധമായും അറിഞ്ഞിരിക്കേണ്ട സ്റ്റുഡന്റസ് വിസയിലെ മാറ്റങ്ങൾ ഇവയാണ്

ലോകത്തിലെ മികച്ച 100 സർവകലാശാലകളിൽ ഒമ്പത്, മികച്ച 50 വിദ്യാർത്ഥി സൗഹൃദ നഗരങ്ങളിൽ ആറ് എന്നിങ്ങനെ സവിശേഷതകളുള്ള ഓസ്‌ട്രേലിയ വിദേശ വിദ്യാർഥികൾക്ക് മികച്ച തിരഞ്ഞെടുപ്പാണ്. ഓസ്‌ട്രേലിയയിൽ അനുവദിച്ച താൽക്കാലിക വിദ്യാർഥി വിസകളുടെ എണ്ണം 2023 ജൂലൈയിൽ 654,870 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. അതിനിടെ വിദേശികളെയും വിദേശ വിദ്യാർത്ഥികളെയും സ്വാധീനിക്കുന്ന ഇമിഗ്രേഷൻ നിയമങ്ങളിൽ ഓസ്‌ട്രേലിയൻ സർക്കാർ നിരവധി മാറ്റങ്ങൾ വരുത്തി.

ജോലി സമയ പരിധി

ഓസ്‌ട്രേലിയൻ തൊഴിൽ നിയമപ്രകാരം മറ്റെല്ലാ ജീവനക്കാരെയും പോലെ വിദേശ വിദ്യാർത്ഥികൾക്കും ഒരേ അവകാശമുണ്ട്. 2023 ജൂലൈ ഒന്ന് മുതൽ അനുവദനീയമായ ജോലി സമയത്തിന്റെ പരിധി, പഠന കാലയളവിലും സെമസ്റ്ററുകളിലും രണ്ടാഴ്ചയിൽ 48 മണിക്കൂർ എന്ന തോതിൽ വർധിപ്പിച്ചു. സ്റ്റുഡന്റ് വിസയുള്ളവർക്ക് ഓസ്‌ട്രേലിയയിൽ പഠിക്കാമെന്ന് മാത്രമല്ല ശമ്പളമുള്ള ജോലി ചെയ്യാനും പഠിക്കുമ്പോൾ വിലപ്പെട്ട തൊഴിൽ പരിചയം നേടാനും സാധിക്കും.

നൈപുണ്യമുള്ള-അംഗീകൃത ഗ്രാജുവേറ്റ് വിസ

എൻജിനീയറിംഗ് ബിരുദധാരികൾക്ക് ഓസ്‌ട്രേലിയയിൽ 18 മാസം വരെ താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ അനുവദിക്കുന്ന സ്‌കിൽഡ്-അംഗീകൃത ഗ്രാജ്വേറ്റ് വിസ 2023 ഡിസംബർ 22 മുതൽ പരിമിതപ്പെടുത്തിയിരിക്കുന്നു.

ഉയർന്ന സമ്പാദ്യ തെളിവ്

വിദേശ വിദ്യാർഥികൾ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ കാണിക്കേണ്ട തുകയിൽ വർധനവുണ്ടായിട്ടുണ്ട്. 2023 ഒക്ടോബർ ഒന്ന് മുതൽ, സ്റ്റുഡന്റ് വിസ അപേക്ഷകർ വാർഷിക ജീവിത ചിലവുകൾക്കായി തങ്ങളുടെ സമ്പാദ്യത്തിൽ കുറഞ്ഞത് 24,505 ഓസ്‌ട്രേലിയൻ ഡോളർ കൈവശം ഉണ്ടെന്ന് കാണിക്കേണ്ടതുണ്ട്.

ഓസ്‌ട്രേലിയൻ സ്റ്റുഡന്റ് വിസ ലഭിക്കുന്നതിനുള്ള ആവശ്യകതകളിൽ ഒന്ന്, നിങ്ങൾ താമസിക്കുന്ന സമയത്ത് നിങ്ങളുടെ യാത്ര, കോഴ്‌സ് ഫീസ്, ജീവിത ചിലവ് എന്നിവ ഉൾക്കൊള്ളാൻ ആവശ്യമായ പണമുണ്ടെന്നതിന്റെ തെളിവാണ്. നിങ്ങൾ പഠിക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനാണ് ഇത്. 2023 ഒക്ടോബർ ഒന്നിനോ അതിനുശേഷമോ നിങ്ങൾ പുതിയ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിൽ, ഈ പുതിയ തുകകളുടെ തെളിവ് നിങ്ങൾ കാണിക്കേണ്ടതുണ്ട്.

ഒരേ സമയം രണ്ട് കോഴ്‌സുകളിൽ ചേരാനാവില്ല

വിദേശ വിദ്യാർത്ഥികൾക്ക് അവരുടെ പ്രിൻസിപ്പൽ കോഴ്‌സിൽ പഠിച്ച് ആദ്യത്തെ ആറ് മാസത്തിനുള്ളിൽ ഒരേ സമയം രണ്ട് കോഴ്‌സുകളിൽ ചേരാൻ കഴിയില്ലെന്ന് ഓസ്‌ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാറ്റം ഇതിനകം ഒരേസമയം രണ്ട് കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികളെ ബാധിക്കില്ല.

വിസ പ്രോസസിംഗ് സമയങ്ങൾ

2023-ൽ വിദ്യാർത്ഥി വിസ അപേക്ഷയുടെ ശരാശരി പ്രോസസിംഗ് സമയം 16 ദിവസമായി കുറച്ചിരിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ അപൂർണമായ അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ, തുടർനടപടികൾ സ്വീകരിക്കുന്നതിനായി നിങ്ങൾക്ക് (ImmiAccount-ൽ) അറിയിപ്പ് ലഭിക്കും.

ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളിൽ കൂടുതൽ സ്‌കോർ വേണം

ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളിൽ (IELTS, TOEFL, Duolingo തുടങ്ങിയവ) വിദേശ വിദ്യാർത്ഥികൾക്ക് ഉയർന്ന സ്കോറുകൾ ഉണ്ടായിരിക്കണമെന്ന് അടുത്തിടെ ഓസ്‌ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ചു. ഇപ്പോൾ താൽക്കാലിക വിസയ്ക്കുള്ള ഐഇഎൽടിഎസ് സ്‌കോർ 6.0ൽ നിന്ന് 6.5 ആയി ഉയർത്തി. അതേസമയം സ്റ്റുഡന്റ് വിസയ്ക്ക് ഇത് 5.5ൽ നിന്ന് 6.0 ആക്കി ഉയർത്തിയിട്ടുണ്ട്.

Keywords: News, World, Sydney, Australia Visa, Student Visa, Education, Student, Indian Student Mobility Report, Studying in Australia: New rules for international students.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia