ബാഗ്ദാദ്: (www.kvartha.com 20.07.2021) ഇറാഖില്‍ പെരുന്നാല്‍ തിരക്കിനിടെ ബാഗ്ദാദ് മാര്കെറ്റിലുണ്ടായ ചാവേറാക്രമണത്തില്‍ 35 പേര് മരിച്ചു. 60 ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ബാഗ്ദാദിലെ വടക്കന്‍ സദര്‍ സിറ്റി മേഖലയിലാണ് ആക്രമണം നടന്നത്. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മാര്‍കെറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.
മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടുന്നു. ഐ എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപോര്‍ട്. ഒരു ടെലഗ്രാം ചാനലില്‍ വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അബു ഹംസ അല്‍ ഇറാഖി എന്ന ആളാണ് ചാവേറായി എത്തിയത്. ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ഇയാള്‍ ആളുകള്‍ക്കിടയിലേയ്ക്ക് എത്തിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.
Keywords: Bangladesh, News, World, Attack, Bomb, Death, Injured, Hospital, Suicide attack in Iraq's Sadr City kills at least 35
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.