ഇസ്ലാമാബാദിനെ നടുക്കി പള്ളിയില്‍ ചാവേര്‍ ആക്രമണം: 3 മരണം

 


ഇസ്ലാമാബാദ്: (www.kvartha.com 19/02/2015) പൊതുവെ ശാന്തമായ ഇസ്ലാമാബാദിനെ നടുക്കി ഷിയ പള്ളിയില്‍ ചാവേര്‍ ആക്രമണം. ഇസ്ലാമാബാദില്‍ വളരെ അപൂര്‍വ്വമായി നടക്കുന്ന ആക്രമണങ്ങളില്‍ ഒന്നാണിത്. ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു.

വൈകിട്ട് പ്രാര്‍ത്ഥന നടക്കുന്നതിനിടയില്‍ പള്ളിയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ സുരക്ഷ ഭടന്‍ തടഞ്ഞതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ വെച്ചുകെട്ടിയെത്തിയ ചാവേറിനെ ഭടന്‍ ചോദ്യം ചെയ്യുന്നതിനിടയിലായിരുന്നു സ്‌ഫോടനം.
ഇസ്ലാമാബാദിനെ നടുക്കി പള്ളിയില്‍ ചാവേര്‍ ആക്രമണം: 3 മരണം
പരിക്കേറ്റ രണ്ടുപേരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് വക്താവ് ആയിഷ ഇഷാനി അറിയിച്ചു. ചാവേറിനെ ചോദ്യം ചെയ്ത സുരക്ഷ ഭടനും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

SUMMARY: A lone suicide bomber blew himself up after he was confronted by a mosque security guard as he tried to enter the complex during evening prayers, officials said.

Keywords: Suicide attack, Shiite mosque, Sectarian attacks, Terrorism
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia