നൈജീരിയയില്‍ ചാവേര്‍ സ്‌ഫോടനം: 32 മരണം

 


പോട്ടിസ്‌കും(നൈജീരിയ): (www.kvartha.com 04.11.2014) നൈജീരിയയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. മതപരമായ ആഘോഷ ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. 119 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

യോബ് സ്‌റ്റേറ്റിന്റെ തലസ്ഥാനമായ പോട്ടിസ്‌കുമിലാണ് സ്‌ഫോടനമുണ്ടായത്. മറ്റൊരു സംഭവത്തില്‍ കോഗിയിലെ സെന്‍ട്രല്‍ ജയില്‍ ഒരു സംഘം തോക്കുധാരികള്‍ ആക്രമിച്ച് അവിടുത്തെ 145 തടവുകാരെ രക്ഷപ്പെടുത്തി. ജയില്‍ മേധാവി ഒമലെ ആദംസാണ് ഇക്കാര്യമറിയിച്ചത്.

നൈജീരിയയില്‍ ചാവേര്‍ സ്‌ഫോടനം: 32 മരണംഈ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട തടവുകാരില്‍ 12 പേരെ പോലീസ് പിടികൂടിയതായും ഒമലെ ആദംസ് അറിയിച്ചു.

SUMMARY: Potiskum (Nigeria): A suicide bomber killed himself and 32 civilians when he detonated explosives on the edge of a religious procession by the moderate Muslim Brotherhood in northeast Nigeria, a hospital official and witnesses have said.

Keywords: Nigeria, Potiskum, Nigeria attacks, Suicide bomber, Boko Haram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia