Miracle | സൂര്യഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി: 20 കാരന്‍ മരിച്ചു കിടന്നത് 25 മിനിറ്റോളം, പിന്നാലെ പുതുജീവന്‍
വീണ്ടും നടക്കാനുള്ള കരുത്ത് വീണ്ടെടുത്ത ചാര്‍ളി ഇപ്പോള്‍ ഒരു തിരിച്ചുവരവിലേക്ക് തന്റെ ആദ്യ ചുവടുകള്‍ വെയ്ക്കുകയാണ്.
(KVARTHA) ജീവിതം പലപ്പോഴും ഒരു അത്ഭുതമാണെന്ന് ചില സംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കാറുണ്ട്. ചില ആളുകളുടെ ജീവിതം തന്നെയാണ് ഇതിന് ഉദാഹരണം. പലപ്പോഴും മരണംപോലും ചിലര്‍ക്ക് മുമ്പില്‍ തോറ്റോടുന്നത് നാം കണ്ടിട്ടുണ്ട്. സമാനമായ ഒരു സംഭവമാണ് യുകെയില്‍ നടന്നത്. തീര്‍ത്തും വേദനാജനകമായ ഒരു വൈദ്യപരീക്ഷണത്തിലൂടെ കടന്നുപോയ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥി 25 മിനിറ്റ് നീണ്ട മരണത്തിനൊടുവില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന വാര്‍ത്തയാണിത്.
കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുമെങ്കിലും, 20കാരനായ ഈ വിദ്യാര്‍ത്ഥി ഇന്ന് പലര്‍ക്കും ഒരു അത്ഭുതമായി മാറുകയാണ്. ബിബിസി പറയുന്നതനുസരിച്ച്, യുഎസിലെ ന്യൂ ഹാംഷെയറിലെ ഒരു സമ്മര്‍ ക്യാമ്പിന്റെ ഉദ്ഘാടനദിവസം, കനോയിംഗ് ഇന്‍സ്ട്രക്ടറായിട്ടാണ് ചാര്‍ലി വിന്‍സെന്റ് എന്ന യുവാവ് എത്തിയത്. പരിപാടിക്കിടയില്‍ തിരക്കുമൂലം ഓടിനടന്ന ചാര്‍ലിയുടെ കാലില്‍ അമിതമായ സൂര്യപ്രകാശം ഏല്‍ക്കുകയും ഇത് ഗുരുതരമായ പൊള്ളലിന് കാരണമാകുകയും ചെയ്തു.
എന്നാല്‍, പൊള്ളലേറ്റതിന്റെ കാഠിന്യം അറിയാതെ, അയാള്‍ തന്റെ ജോലി തുടര്ന്നു. പക്ഷേ, വേദനയും മുറിവും വളരെ പെട്ടെന്ന് അസഹനീയമാകുകയും, ഇത് മെഡിക്കല്‍ എമര്‍ജന്‍സിയിലേക്ക് നയിക്കുകയും ചെയ്തു. ഉടന്‍ തന്നെ ക്യാമ്പ് നേതാക്കള്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. അവിടെ ഡോക്ടര്‍മാര്‍ ചാര്‍ലിയില്‍ കഠിനമായ സൂര്യതാപം മാത്രമല്ല, ന്യുമോണിയയും കണ്ടെത്തി. അല്പം പോലും താമസിക്കാതെ, ഡോക്ടര്‍മാര്‍ അവനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇതിനിടയിലാണ് അത് സംഭവിച്ചത്, അദ്ദേഹത്തിന്റെ ഹൃദയം 25 മിനിറ്റോളം നിലച്ചു. അതിനൊപ്പം ഒരു ചെറിയ സ്‌ട്രോക്കും ഉണ്ടായി.
എന്നാല്‍, അദ്ദേഹത്തിന്റെ ഹൃദയം ഏതാനും മിനിറ്റുകള്‍ക്കുളളില്‍ പ്രവര്‍ത്തനം തുടങ്ങുകയും, പലരും അവന്റെ തിരിച്ചുവരവ് അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. 'അവന്റെ ഹൃദയം പുനരാരംഭിക്കുന്നതിന് 25 മിനിറ്റ് മുമ്പ് അവന് തണുപ്പ് അനുഭവപ്പെട്ടു,' ചാര്‍ലിയുടെ കുടുംബം പറഞ്ഞു. സംഭവത്തെക്കുറിച്ച് ചാര്‍ലിയുടെ 24കാരിയായ സഹോദരി എമിലി വിന്‍സെന്റ് പറഞ്ഞത്, 'അവന്റെ ഓപ്പറേഷന്‍ വീണ്ടെടുക്കല്‍ ഒരു 'അത്ഭുതം' ആണെന്നാണ്.' മാത്രമല്ല, അവന്റെ ഹൃദയം വലുതാണെന്ന് (കാര്‍ഡിയോമെഗാലി) ഡോക്ടര്‍മാര്‍ കണ്ടെത്തിയതായും അവള്‍ പങ്കുവെച്ചു, അതായത് ഹൃദയം സാധാരണ പ്രവര്‍ത്തിക്കുന്നതിലേറെ കഠിനമായി പ്രവര്‍ത്തിക്കണം.
ചാര്‍ലിയില്‍ ജീവന്റെ തുടിപ്പ് കണ്ടെത്തിയതിന് പിന്നാലെ, ഏഴ് ദിവസത്തേക്ക് ഡോക്ടര്‍മാര്‍ അവനെ കോമയില്‍ കിടത്തി. ഇതിനിടെ ഹൃദയവും വൃക്കയും മാറ്റിവയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഡോക്ടര്‍മാര്‍ ആദ്യം ഭയപ്പെട്ടിരുന്നു. എന്നാല്‍, എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരായി, ചാര്‍ലിയുടെ അവയവങ്ങള്‍ അത്ഭുതകരമായി സുഖം പ്രാപിക്കാന്‍ തുടങ്ങി.
'ഒരു ഘട്ടത്തില്‍, ചാര്‍ലി തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. കാരണം അവന്റെ അവസ്ഥ അത്രയും ഹൃദയഭേദകവും നരകവും ആയിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോഴും ഇവിടെ ഉണ്ടെന്നത് തീര്‍ച്ചയായും ഒരു അത്ഭുതമാണ്. അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രി ഏറ്റവും അത്ഭുതകരമായ പരിചരണം നല്‍കിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു, അതില്ലാതെ അവന്‍ അത് ചെയ്തേനെ എന്ന് ഞാന്‍ കരുതുന്നില്ല,' സഹോദരി വ്യക്തമാക്കി.
വീണ്ടും നടക്കാനുള്ള കരുത്ത് വീണ്ടെടുത്ത ചാര്‍ളി ഇപ്പോള്‍ ഒരു തിരിച്ചുവരവിലേക്ക് തന്റെ ആദ്യചുവടുകള്‍ വെയ്ക്കുകയാണ്. മെഡിക്കല്‍ ഫ്‌ലൈറ്റില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചികിത്സയ്ക്കായി യുകെയിലേക്ക് തിരിക്കും. മാത്രമല്ല, ചാര്‍ലിയുടെ മെഡിക്കല്‍ ബില്ലുകളുടെ ചെലവുകള്‍ വഹിക്കാന്‍ വിന്‍സെന്റ് കുടുംബം ഒരു 'ഗോ ഫണ്ട് മി' (GoFundMe) പിരിവിനിറങ്ങി. ഇതിനകം 13,000 പൗണ്ട് സമാഹരിച്ചു, ഇത് മാതാപിതാക്കള്‍ക്കുള്ള യാത്രാ ചെലവുകള്‍ക്കും മെഡിക്കല്‍ ബില്ലുകള്‍ക്കുമായി ചെലവഴിക്കാന്‍ സജ്ജമാക്കിയിരിക്കുകയാണ്.