3000 വര്‍ഷം മുന്‍പ് മരിച്ച ഫറവൊയുടെ കാലത്ത് ജീവിച്ചിരുന്ന പുരോഹിതന്‍ 'സംസാരിച്ചു'; വായിലെ അണുബാധയെ തുടര്‍ന്ന് മരിച്ച പുരോഹിതന്റെ ശബ്ദം പുനഃസൃഷ്ടിക്കാന്‍ ശാസ്ത്രജ്ഞര്‍ എടുത്തത് വലിയ വെല്ലുവിളി; ശാസ്ത്രലോകം അത് കേട്ടത് അദ്ഭുതത്തോടെ
Jan 24, 2020, 17:25 IST
ലണ്ടന്‍: (www.kvartha.com 24.01.2020) ഈജിപ്തില്‍ 3,000-ലേറെ വര്‍ഷംമുമ്പ് അന്തരിച്ച പുരോഹിതന്റെ ശബ്ദം പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍. ബിസി പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭരിച്ച ഫറോവ റാംസെസ് നാലാമന്റെ കാലത്ത് ജീവിച്ചിരുന്ന നെസ്യാമുന്‍ എന്ന പാതിരിയുടെ ശബ്ദമാണ് ശാസ്ത്രജ്ഞര്‍ കൃത്രിമ മാര്‍ഗങ്ങളുപയോഗിച്ച് സൃഷ്ടിച്ച് റെക്കോര്‍ഡ് ചെയ്തത്.
ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ റോയല്‍ ഹലോവേയിലെയും യോര്‍ക്ക് യൂണിവേഴ്സിറ്റിയിലെയും ലീഡ്സ് മ്യൂസിയത്തിലെയും ഗവേഷകരാണ് ഇതിനുപിന്നില്‍. നിലവില്‍ ലീഡ്സ് സിറ്റി മ്യൂസിയത്തിലുള്ള നെസ്യാമുന്റെ മമ്മി വളരെയധികം സൂക്ഷ്മപരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ട്.
ഇന്നത്തെ ശരാശരി മനുഷ്യനേക്കാള്‍ അല്പം ഉയര്‍ന്ന ശബ്ദമാണ് നെസ്യാമുന്റെത്. ജീവിച്ചിരുന്ന കാലത്ത് നെസ്യാമുന്റെ ശബ്ദം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാകുമായിരുന്നു. തീബ്‌സിലെ കര്‍ണാക് ക്ഷേത്രത്തില്‍ ഒരു പുരോഹിതന്‍, ധൂപവര്‍ഗ്ഗം വഹിക്കുന്നയാള്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചയാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംസാരത്തിനും ചൊല്ലലിനും പാട്ടിനുമെല്ലാം വലിയ പ്രാധാന്യമുണ്ടായിരുന്നതായി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ആ ശബ്ദമാണ് ഒരിക്കല്‍ കൂടെ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായത്.
മരണശേഷവും തന്റെ ശബ്ദം കേള്‍ക്കപ്പെടണമെന്ന ആഗ്രഹം നെസ്യാമുന്‍ പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ശവപ്പെട്ടിയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഒരുവിധത്തില്‍ അത് സഫലമാക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും ശബ്ദപുനഃസൃഷ്ടി പരീക്ഷണത്തില്‍ പങ്കെടുത്ത ജൊവന്‍ ഫ്ളച്ചര്‍ പറഞ്ഞു. ശബ്ദനാളത്തിലാണ് (Larynx) മനുഷ്യരുടെ ശബ്ദം രൂപപ്പെടുന്നത്. എന്നാല്‍ ശബ്ദനാളിയിലൂടെ (Vocal Tract) കടന്നുപോയതിനു ശേഷം മാത്രമേ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നവിധത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയുള്ളൂ.
ഒരു സംഘം ഗവേഷകരാണ് നെസ്യാമുന്റെ വോക്കല്‍ ട്രാക്റ്റ് 3 ഡി പ്രിന്റു ചെയ്ത് ശബ്ദം കേട്ടിരിക്കുന്നത്. 'സാര്‍ക്കോഫാഗസിലുള്ളതുപോലെ നെസ്യാമുന്റെ ശബ്ദം പുന:സൃഷ്ടിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തതെന്ന്' ലണ്ടന്‍ സര്‍വകലാശാലയിലെ റോയല്‍ ഹോളോവേയിലെ ഇലക്ട്രോണിക് എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. ഡേവിഡ് ഹോവാര്‍ഡ് പറഞ്ഞു. മമ്മിയെ ലീഡ്‌സ് ജനറല്‍ ഇന്‍ഫര്‍മറിയിലേക്ക് കൊണ്ടുപോയി നിരവധി സിടി സ്‌കാനുകള്‍ നടത്തിയിരുന്നു. അങ്ങിനെയാണ് നെസ്യാമുന്റെ വോക്കല്‍ ട്രാക്റ്റ് ഡിജിറ്റലായി പുനര്‍നിര്‍മ്മിച്ചത്. പിന്നീടത് 3 ഡി പ്രിന്റ് ചെയ്യുകയായിരുന്നു.
3 ഡി പ്രിന്റിംഗ് ഉപയോഗിച്ച് നെസ്യാമുന്റെ ശബ്ദനാളിക്ക് സമാനമായ വോയ്സ് ബോക്സ് നിര്‍മിക്കുകയും ഇതുവഴി ശബ്ദം സൃഷ്ടിക്കുകയുമായിരുന്നു. സ്വരാക്ഷരത്തിലുള്ള ഒറ്റ ശബ്ദമാണ് റെക്കോര്‍ഡ് ചെയ്തത്. ഇത് നെസ്യാമുന്‍ ജീവിച്ചിരുന്നപ്പോള്‍ സംസാരിച്ചിരുന്ന ശബ്ദത്തോട് സമാനമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭാവിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഇതേശബ്ദത്തില്‍ വാചകങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
മമ്മിഫിക്കേഷനും അടക്കം ചെയ്യലും വൈകിയതിനാല്‍ നെസ്യാമുന്റെ നാവ് ഇളകുകയും ചെറുനാവ് കാണാതാവുകയും ചെയ്തിട്ടുണ്ട്. അതും ഗവേഷകര്‍ പുനസൃഷ്ടിച്ചു. വോക്കല്‍ ട്രാക്റ്റ് ശ്വാസനാളത്തിലൂടെ കടന്നുപോകുന്ന വായുവിനെ ഫില്‍ട്ടര്‍ ചെയ്ത് ശബ്ദമാക്കുകയാണ് ചെയ്യുന്നത്. ഇത് ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. വോക്കല്‍ ട്രാക്റ്റിലെ വ്യത്യസ്ത ഘടകങ്ങളുടെ സ്ഥാനമാണ് പ്രത്യേക പദങ്ങളോ മറ്റ് ശബ്ദങ്ങളോ ഉണ്ടാക്കുന്നത്.
1824-ലാണ് ഈ മമ്മി പരിശോധനയ്‌ക്കെടുക്കുന്നത്. നൈല്‍ നദിക്കരയിലെ കര്‍ണാക് ക്ഷേത്രത്തിലെ പുരോഹിതനായിരുന്ന നെസ്യാമുന്‍ ക്രിസ്തുവിന് 1100 വര്‍ഷം മുമ്പാണ് ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു. വായിലെ അണുബാധയെ തുടര്‍ന്ന് 50-ാം വയസ്സിനിടിയിലാണ് മരണപ്പെട്ടത്. മരണശേഷം പുരാതന വിശ്വാസപ്രകാരം ശരീരം 'മമ്മി'യാക്കി സൂക്ഷിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, Egypt, Technology, Before Christ, Mummy, Farao, Synthesis of a Vocal Sound from the 3,000 year old Mummy
Mummy, can you hear me? Researchers say they've mimicked the voice of a 3,000-year-old Egyptian mummy by recreating much of its vocal tract using medical scanners, 3D printing and an electronic larynx. https://t.co/R1ASlreYxN #odd pic.twitter.com/RVM41yw6Ui
— AP Oddities (@AP_Oddities) January 23, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.