സിറിയയില്‍ പതിനൊന്നായിരത്തോളം തടവുകാരെ ക്രൂരപീഡനത്തിന് ശേഷം കൊന്നുതള്ളി
Jan 22, 2014, 18:06 IST
ന്യൂയോര്‍ക്ക്: സിറിയയില്‍ ആഭ്യന്തര യുദ്ധക്കാലത്ത് തടവില്‍ കഴിഞ്ഞിരുന്ന പതിനൊന്നായിരത്തോളം തടവുകാരെ അതിക്രൂമായി പീഡിപ്പിച്ചശേഷം കൊന്നുതള്ളി. സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ അനുയായികളാണ് തടവുകാരെ കൊന്നുതള്ളിയത്.
സിറിയയില്‍ ആഭ്യന്തര കാലത്ത് ഉണ്ടായിട്ടുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനായി ഖത്തര്‍ നിയോഗിച്ച മൂന്നംഗ അഭിഭാഷക സംഘമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ക്രൂര പീഡനങ്ങള്‍ വ്യക്തമാക്കുന്ന ഫോട്ടോകളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം സിറിയയിലെ സൈനിക നടപടി വളരെ പൈശാചികവും ഭയാനകവുമാണെന്ന് അമേരിക്കയും ഐക്യരാഷ്ട്രസഭയും കുറ്റപ്പെടുത്തി.
ക്രൂരപീഡനങ്ങള്‍ ഏല്പിച്ച് കൊലപ്പെടുത്തിയവരുടെ 55,000 ത്തോളം വരുന്ന ചിത്രങ്ങളാണ് സംഘം പുറത്തുവിട്ടിട്ടുള്ളത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ഇരുപതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവരാണ്. തടവില്‍ കഴിഞ്ഞിരുന്നവരുടെ മൃതദേഹങ്ങളില്‍ ഷോക്കേല്‍പ്പിച്ചതും പൊള്ളിച്ചതുമായ പാടുകള്‍ കാണപ്പെട്ടിരുന്നു. ചിലരുടെ കണ്ണ് ചൂഴ്ന്നെടുത്ത നിലയിലുമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കേണ്ടത് അത്യാവശ്യമാണെന്നുള്ള നിലപാടാണ് അമേരിക്ക നടത്തിയത്. എന്നാല്‍ തടവു പുള്ളികളെ ക്രൂരമായി കൊന്നതായുള്ള പുതിയ വെളിപ്പെടുത്തലിനെ സിറിയന്‍ സര്‍ക്കാര്‍ തളളി. വിമതര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്ന രാജ്യമാണ് ഖത്തറെന്നും അതുകൊണ്ടുതന്നെ ഇത്തരം വെളിപ്പെടുത്തല്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നുമാണ് സിറിയന്‍ സര്‍ക്കാര്‍ പറയുന്നത്.
സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ സിറിയന്‍ വിഷയത്തിലുളള അന്താരാഷ്ട്ര
സമാധാന സമ്മേളനം ആരംഭിക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. ഇത് സമ്മേളനത്തില്‍ ബാഷര്‍ സര്‍ക്കാരിനെതിരെ കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
ബൈക്കിലെത്തിയ സംഘം അധ്യാപികയുടെ 3 പവന്റെ മാല പൊട്ടിച്ചു
Keywords: Syria tortured and executed 11,000,New York, America, Advocate, Photo, Dead Body, World, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.