സുഷ്മിത ബാനര്‍ജിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് താലിബാന്‍

 


കാബൂള്‍: ഇന്ത്യന്‍ എഴുത്തുകാരി സുഷ്മിത ബാനര്‍ജിയുടെ കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. സുഷ്മിതയുടെ മരണത്തിനുപിന്നില്‍ താലിബാനാണെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയിലാണ് താലിബാന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

ആ ഇന്ത്യന്‍ വനിതയുടെ മരണത്തില്‍ മുജാഹിദ്ദീന്‍ പോരാളികള്‍ക്ക് യാതൊരു പങ്കുമില്ല. ഞങ്ങള്‍ക്ക് കൊലപാതകികളെക്കുറിച്ച് അറിയുകയുമില്ല താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് വ്യക്തമാക്കി. ജര്‍മ്മനിയിലെ ഒരു പ്രമുഖ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് സബിഹുല്ല ഇക്കാര്യമറിയിച്ചത്.

വ്യാഴാഴ്ച അഫ്ഗാനിലെ പക്തില പ്രവിശ്യയിലെ ഭര്‍തൃവസതിയില്‍ വച്ചാണ് ഒരു സംഘം തോക്കുധാരികള്‍ സുഷ്മിതയ്ക്ക് നേരെ ആക്രമണം നടത്തിയത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവിനോ കുട്ടികള്‍ക്കോ നേരെ യാതൊരു ആക്രമണവും ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. ഭര്‍ത്താവിനേയും കുട്ടികളേയും വീട്ടിനുള്ളില്‍ കെട്ടിയിട്ടശേഷം സുഷ്മിതയെ വീടിനുപുറത്തേയ്ക്ക് കൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നു.
സുഷ്മിത ബാനര്‍ജിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് താലിബാന്‍

SUMMARY: The murder of Sushmita Banerjee, an Indian Bengali author living in Afghanistan with her Afghan husband, likely underscores the continuing hatred for Hindus and other religious minorities harbored by Islamic Taliban fundamentalists.

Keywords:  Kabul, World, Dead, Sushmita Banerjee, Kill, Afghan, Taliban, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia