ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് തള്ളി; പൊതുവേദിയില്‍ മരുന്ന് കുടിച്ചു കാണിച്ചുക്കൊണ്ട് 'കൊവിഡ് ഓര്‍ഗാനിക്‌സ്' ചരിത്രം തിരുത്തുമെന്ന് മഡഗാസ്‌ക്കര്‍ പ്രസിഡന്റ്; ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത മരുന്ന് ചികിത്സ പാവപ്പെട്ടവര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി നല്‍കി തുടങ്ങി

 


ഡൊഡോമ: (www.kvartha.com 09.05.2020) ലോകാരോഗ്യസംഘടന നല്‍കിയ മുന്നറിയിപ്പുകള്‍ മറികടന്ന് കോവിഡിനെ ചികിത്സിക്കാന്‍ മഡഗാസ്‌കറില്‍ നിന്നുള്ള ഔഷധമരുന്നിന്റെ ആദ്യ ചരക്ക് ടാന്‍സാനിയയിലെത്തി. കൊവിഡ് ചികിത്സയ്ക്കായി മഡഗാസ്‌കറില്‍ നിന്നുള്ള മരുന്ന് ലഭിച്ചതായി ടാന്‍സാനിയന്‍ സര്‍ക്കാര്‍ വക്താവ് ഹസ്സന്‍ അബാസ് ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡിനെ ചികിത്സിക്കാന്‍ കോവിഡ്എ 'കൊവിഡ് ഓര്‍ഗാനിക്‌സ്' എന്ന പേരില്‍ മഡഗാസ്‌കര്‍ തയ്യാറാക്കിയ മരുന്നാണ് ടാന്‍സാനിയയിലെത്തിച്ചത്.

ഔഷധസസ്യങ്ങളുപയോഗിച്ച് തയ്യാറാക്കിയതാണെന്നും ഈ മരുന്നിന് കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നുമാണ് മഡഗാസ്‌കറിന്റെ അവകാശവാദം. എന്നാല്‍ ഫലം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ മരുന്നുചികിത്സ അംഗീകരിക്കാനാവില്ലെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് തള്ളി; പൊതുവേദിയില്‍ മരുന്ന് കുടിച്ചു കാണിച്ചുക്കൊണ്ട് 'കൊവിഡ് ഓര്‍ഗാനിക്‌സ്' ചരിത്രം തിരുത്തുമെന്ന് മഡഗാസ്‌ക്കര്‍ പ്രസിഡന്റ്; ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത മരുന്ന് ചികിത്സ പാവപ്പെട്ടവര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി നല്‍കി തുടങ്ങി

മഡഗാസ്‌കറിലെ പരമ്പരാഗത ഔഷധ സസ്യങ്ങളില്‍ കഴിഞ്ഞ 30 വര്‍ഷങ്ങളായി ഗവേഷണങ്ങള്‍ നടത്തുന്ന മലഗാസി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അപ്ലൈഡ് റിസേര്‍ച്ച് എന്ന സ്വകാര്യ സ്ഥാപനമാണ് കൊവിഡ് ഓര്‍ഗാനിക്‌സ് എന്ന ഈ മരുന്ന് നിര്‍മിച്ചത്. ഔഷധച്ചെടിയായ ആര്‍ടെമിസിയയില്‍ നിന്നാണ് ഈ മരുന്നുണ്ടാക്കിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

കൊവിഡ് ഓര്‍ഗാനിക്‌സ് ചരിത്രം തിരുത്തുമെന്നാണ് മഡഗാസ്‌കറിന്റെ പ്രസിഡന്റായ ആന്‍ഡ്രി രജോലിന നേരത്തെ പറഞ്ഞത്. മരുന്ന് കോവിഡ് രോഗികളില്‍ പരീക്ഷിച്ചതായും രണ്ട് പേര്‍ക്ക് രോഗം ഭേദമായതായും രജോലിന പറഞ്ഞു. കൂടാതെ പൊതുവേദിയില്‍ ഈ മരുന്ന് കുടിച്ചു കാണിക്കുകയും ചെയ്തു രജോലിന. പാവപ്പെട്ടവര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ മരുന്ന് സൗജന്യമായി നല്‍കുന്നുണ്ട്.

ടാന്‍സാനിയയ്ക്ക് പുറമേ ഇക്വട്ടോറിയ. ആഫ്രിക്കന്‍ റിപ്പബ്ലിക്, കോംഗോ, ലിബിയ തുടങ്ങി നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളും മഡഗാസ്‌കറിന്റെ മരുന്നിന് ആവശ്യകരായി എത്തിയിട്ടുണ്ട്. പലരാജ്യങ്ങളിലേക്കും മരുന്ന് കയറ്റി അയച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം ടാന്‍സാനിയയില്‍ ഇതുവരെ 509 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 21 പേര്‍ മരിച്ചു. മഡഗാസ്‌കറില്‍ 193 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
  
Keywords:  News, World, Drugs, COVID19, World Health Organisation, WHO, History, President, Students, Export, Tanzania gets Madagascar's anti-coronavirus drink disputed by WHO
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia