എന്നെ ലൈംഗികമായി പീഡിപ്പിച്ചു: തസ്‌ലീമ നസ്‌റിന്‍

 


എന്നെ ലൈംഗികമായി പീഡിപ്പിച്ചു:  തസ്‌ലീമ നസ്‌റിന്‍
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ സാഹിത്യ അക്കാഡമി പ്രസിഡന്റ് സുനില്‍ ഗംഗോപാധ്യായക്കെതിരെ കടുത്ത ആരോപണവുമായി  എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍ രംഗത്ത്. സുനില്‍ ഗംഗോപാധ്യായ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്  തസ്‌ലീമയുടെ ആരോപണം. ട്വിറ്ററിലൂടെയാണ്  തസ്‌ലീമയുടെ വെളിപ്പെടുത്തല്‍.

ദ്വിഖണ്ഡിതോ  എന്ന ആത്മകഥാപരമായ തന്റെ നോവലിന് വിലക്കേര്‍പ്പെടുത്തിയതിനും തന്നെ പശ്ചിമബംഗാളില്‍ നിന്ന് പുറത്താക്കിയതിനും പിന്നില്‍ സുനില്‍ ഗംഗോപാധ്യായ ആണ്. അയാള്‍ തന്നെയും നിരവധി സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ഇത്തരമൊരാള്‍ സാഹിത്യ അക്കാഡമി പ്രസിഡന്റായിരിക്കുന്നത് ലജ്ജാകരമാണെന്നും തസ്‌ലീമയുടെ ട്വീറ്റില്‍ പറയുന്നു.

ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലെത്തിയ എഴുത്തുകാരിയാണ് തസ്‌ലീമ. മതമൗലികവാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2007 ല്‍ തസ്‌ലീമയ്ക്ക് കൊല്‍ക്കത്തയിലെ തന്റെ താമസം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ തസ്‌ലീമയെ ന്യൂഡല്‍ഹിയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. സന്ദര്‍ശകരെ അനുവദിക്കാതിരുന്നതിനാല്‍ ഏകാന്ത ജീവിതം നടത്തിയ ഇവര്‍ പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു.

SUMMARY:  Exiled Bangladeshi author Taslima Nasreen accused noted author Sunil Gangopadhyay of sexually harassing her and other women. She also alleged that the President of the Sahitya Akademi was actively involved in banning her novel 'Dwikhandito' and her "banishment" from West Bengal.

key words:  Exiled Bangladeshi author, Taslima Nasreen,Sunil Gangopadhyay , sexually harassing, President of the Sahitya Akademi , Dwikhandito, banishment, West Bengal, Muslim groups, mobile phone, a laptop ,television set
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia