പത്തൊമ്പത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

 


ബെയ്ജിംഗ്: (www.kvartha.com 29.11.2014) ബലാത്സംഗ വീരനായ അധ്യാപകന്‍ അറസ്റ്റില്‍. പത്തൊമ്പത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അറുപതുകാരനായ അധ്യാപകനാണ് അറസ്റ്റിലായത്. ഹുനാന്‍ പ്രവിശ്യയിലെ ഹേഷാന്‍ ജില്ലയിലെ യിജാങ് പട്ടണത്തിലുള്ള ബാസിസാവോ ടൗണ്‍ഷിപ്പ് സ്‌കൂളിലെ സയന്‍സ് അധ്യാപകനും പ്രിന്‍സിപ്പാലുമായ സോഹു ജിയാന്‍മിനാണ് അറസ്റ്റിലായത്.

മൂന്നാം ക്ലാസിലേയും നാലാം ക്ലാസിലെയും കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.  ജോലിയില്‍ നിന്നും വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.  എട്ടിനും പതിനൊന്നിനും മധ്യേ പ്രായമുള്ള ഇരുപത്തിയാറോളം കുട്ടികളെയാണ് ഇയാളടെ കുറ്റസമ്മതത്തെ തുടര്‍ന്ന്  വൈദ്യ പരിശോധന നടത്തിയത്. ഇതില്‍ രണ്ട് കുട്ടികള്‍  പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. കുട്ടികളെയെല്ലാം കൗണ്‍സലിംഗിന് വിധേയരാക്കിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് സെങ് സിന്‍യുവിനെ ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ചൈനയില്‍ അടുത്തിടെയായി അധ്യാപകരുടെ ഇടയില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുന്ന സംഭവം പതിവായിരിക്കയാണ്.

ഇക്കഴിഞ്ഞ സെപ്തംബറില്‍ ഹ്യൂബേ പ്രവിശ്യയില്‍ നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച 61കാരനായ പ്രൈമറി സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിലില്‍ അന്‍ഹുയ് പ്രവിശ്യയില്‍ അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുകയും ആറ് പേരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത സ്‌കൂള്‍ അധ്യാപകനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
പത്തൊമ്പത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Teacher molests 19 students, arrested, Principal, Police, Suspension, Retirement, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia