Teacher Lost Job | 'വിദ്യാര്‍ഥികളെ ഉപയോഗിച്ച് ക്ലാസ് മുറിയില്‍വച്ച് അശ്ലീല കണ്ടന്റ് ഉണ്ടാക്കി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; സംഭവം കുട്ടികളുടെ ശ്രദ്ധയില്‍പെട്ടതോടെ അധ്യാപികയെ പുറത്താക്കി'
Nov 14, 2022, 16:13 IST
വാഷിങ്ടന്‍: (www.kvartha.com) വിദ്യാര്‍ഥികളെ ഉപയോഗിച്ച് അശ്ലീല കണ്ടന്റ് ഉണ്ടാക്കി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതായി പരാതി. സംഭവം കുട്ടികളുടെ ശ്രദ്ധയില്‍പെട്ടതോടെ അധ്യാപികയെ സ്കൂളില്‍ നിന്ന് പുറത്താക്കി. അരിസോണയിലെ ലേക് ഹവാസു സിറ്റിയിലെ തന്‍ഡര്‍ബോള്‍ട് മിഡില്‍ സ്കൂളിലെ സയന്‍സ് അധ്യാപിക സാമന്ത പീറിനെയാണ് പുറത്താക്കിയത്.
ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: തന്റെ അഡള്‍ട് ആപ് അകൗണ്ടായ ഒണ്‍ലി ഫാന്‍സിലേക്ക് പോസ്റ്റ് ചെയ്യുന്നതിനായി അധ്യാപിക ക്ലാസ് മുറിയില്‍വച്ച് വിദ്യാര്‍ഥികളെ ഉപയോഗിച്ച് അശ്ലീല കണ്ടന്റ് ഉണ്ടാക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
മറ്റൊരു പേരിലായിരുന്നു ഒണ്‍ലി ഫാന്സില് ഇവര്‍ അകൗണ്ട് ക്രിയേറ്റ് ചെയ്തിരുന്നത്. എന്നാല്‍, ഇതിന്റെ ലിങ്ക് ഇവര്‍ തന്റെ ഇന്‍സ്റ്റ അകൗണ്ടില്‍ ചേര്‍ത്തിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയുടെ ഇന്‍സ്റ്റാള്‍ അകൗണ്ട് പരിശോധിക്കുന്നതിനിടയില്‍ ഈ ലിങ്ക് വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
ലിങ്കില്‍ കയറി നോക്കിയ വിദ്യാര്‍ഥികള്‍ അമ്പരന്നു പോകുകയും അതോടെ ഇത് സ്കൂളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കളുടെ ഭാഗത്തുനിന്നും അധ്യാപികയ്ക്ക് നേരെയുണ്ടായ എതിര്പുകളെ തുടര്‍ന്നാണ് ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
മറ്റൊരു സ്കൂളിലെ അധ്യാപകനായിരുന്ന ഇവരുടെ ഭര്‍ത്താവ് ഡിലിയന്‍ പീറിനെയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഒണ്‍ലി ഫാന്‍സ് അകൗണ്ടിലെ വീഡിയോകള്‍ കണ്ടതായി റിപോര്‍ടുകള്‍ വന്നതിനെ തുടര്‍ന്നാണ് ഇയാളെ പുറത്താക്കിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്കൂളില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ ശമ്പളം തങ്ങളുടെയും കുട്ടികളുടെയും ഉപജീവനത്തിന് തികയില്ലെന്നും അതുകൊണ്ടാണ് ഒണ്‍ലി ഫാന്സില് താന്‍ അകൗണ്ട് തുടങ്ങിയതെന്നും ഇവര്‍ പിന്നീട് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍ പറഞ്ഞു.
Keywords: News,World,international,Washington,Complaint,Teacher,school,Students,Teacher speaks out after losing her job for making OnlyFans content in her classroom
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.