ആത്മഹത്യാക്കുറിപ്പ് ഹോംവര്‍ക്കായി നല്‍കിയ അധ്യാപകന് സസ്‌പെന്‍ഷന്‍
Dec 15, 2012, 17:57 IST
പാരിസ്: വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ക്ക് കൊടുത്ത അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപകന്‍ ഹോംവര്‍ക്ക് കൊടുത്തത് എന്താണെന്നറിയണ്ടേ?. ആത്മഹത്യാ കുറിപ്പ് തയ്യാറാക്കാന്‍. ഫ്രാന്‍സിലാണ് സംഭവം.
ആന്റണി ഡെലാഫോന്‍ഡ് സ്‌കൂളിലാണ് സംഭവം.14 വയസ് പ്രായമുള്ള വിദ്യാര്‍ഥികളോടായിരുന്നു അധ്യാപകന്‍ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത്. വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് അധ്യാപകനെ സസ്‌പെന്റ് ചെയ്തത്.
നിങ്ങള്‍ക്ക് 18 വയസ്സായെന്നും നിങ്ങള്‍ ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്നും സങ്കല്പിക്കുക. നിങ്ങളുടേത് ഉറച്ച തീരുമാനമാണ്. ഈ തീരുമാനത്തിലേക്ക് നിങ്ങളെ നയിച്ച കാരണം ഉള്‍പ്പെടെ എഴുതണം'അധ്യാപകന്‍ നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെയായിരുന്നു. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സ്‌കൂള്‍ അധികൃതരും വ്യക്തമാക്കി.
Key Words: A teacher, France, Suspended , Teenagers , Suicide notes, French teacher ,Antoine-Delafont school ,Montmoreau-Saint-Cybard, Angouleme, France, Malayalam News, Kerala Vartha .
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.