ലണ്ടന്‍: വിമാനയാത്രയ്ക്കിടെ മദ്യപിച്ച് മദോന്‍മത്തയായി ജീവനക്കാരനെ കയറിപ്പിടിച്ച കേസില്‍ അധ്യാപികയെ കോടതി ഉപാധികളോടെ മോചിപ്പിച്ചു. 25കാരിയായ കാതറീന്‍ ഗോള്‍ഡ്‌ബെര്‍ഗെന്ന യുവതിയാണ് വിമാനയാത്രയ്ക്കിടെ ജീവനക്കാരനെ കയറിപിടിച്ചതിന് കേസില്‍ കുടുങ്ങിയത്.
2011 ആഗസ്റ്റ് 24നാണ് ജൊഹന്നാസ്ബര്‍ഗില്‍ നിന്നും ലണ്ടനിലേക്ക് വരികയായിരുന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക്ക് വിമാനത്തില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. മുപ്പതിനായിരം അടി ഉയരത്തില്‍ വിമാനം പറക്കുന്നതിനിടെ താനുമായി സെക്‌സിലേര്‍പ്പെടാന്‍ കാതറീന്‍ വിമാനജോലിക്കാരനെ നിര്‍ബന്ധിച്ചുവത്രേ. ഇതിന് വേണ്ടി ഇയാളുടെ വസ്ത്രത്തില്‍ പിടിച്ചുവലിയ്ക്കുകയും മറ്റും ചെയ്തു.
ഒരു ഹാഫ് ബോട്ടില്‍ വിസ്‌കി അകത്താക്കിയതിന്് ശേഷമാണ് കാതറീന്‍ വിമാനത്തിനുള്ളില്‍ പ്രകടനം കാഴ്ച വെച്ചത്. കാതറീനെതിരെ ലൈംഗിക പീഡനക്കേസാണ് പൊലീസ് ചുമത്തിയിരുന്നത്. മദ്യപിച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ടപ്പോള്‍ വിമാനജീവനക്കാരന്‍ തന്റെ കാമുകനാണെന്ന് കരുതിയാണ് അതിക്രമം കാണിച്ചതെന്ന് കാതറീന്‍ കോടതിയില്‍ വാദിച്ചിരുന്നു.
എന്നാല്‍ ഈ വാദമെല്ലാം തള്ളിയ കോടതി യുവതിയുടെ ചെയ്തികള്‍ മറ്റുള്ള യാത്രികര്‍ക്ക് അസ്വാസ്ഥ്യം സൃഷ്ടിച്ചുവെന്ന് വിലയിരുത്തി. ഒടുവില്‍ തടവ് ശിക്ഷ ഒഴിവാക്കിയ കോടതി കാതറീനോട് ലഹരിവിമുക്ത കേന്ദത്തില്‍ ചികിത്സ നേടാന്‍ നിര്‍ദ്ദേശിച്ചു. ഇതിന് പുറമെ 1500 പൗണ്ട് പിഴയടക്കാനും 80 മണിക്കൂര്‍ സാമൂഹ്യപ്രവര്‍ത്തനം നടത്താനും കോടതി ഉത്തരവിട്ടുണ്ട്. കോടതി തടവ് ശിക്ഷ വിധിയ്ക്കാത്തതിനാല്‍ കാതറീന്റെ നഴ്‌സ്‌റി സ്‌കൂളിലെ ജോലി നഷ്ടപ്പെടില്ല.

Keywords: Teacher, Sex, Court, Lendan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.