Bryan Johnosn | 18 വയസ് തോന്നിക്കാന്‍ മകന്റെ രക്തം ഉപയോഗിച്ച പിതാവ്! ഈ കോടീശ്വരനായ ടെക് വ്യവസായി യൗവനം നിലനിര്‍ത്താന്‍ ഇതുവരെ ചിലവഴിച്ചത് കോടിക്കണക്കിന് രൂപ

 


വാഷിംഗ്ടണ്‍: (www.kvartha.com) ചെറുപ്പമായി കാണണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ എല്ലാവരും ഒരുനാള്‍ വാര്‍ധക്യത്തിലെത്തേണ്ടതുണ്ട്. എന്നിരുന്നാലും, അമേരിക്കയിലെ സംരംഭകനായ ബ്രയാന്‍ ജോണ്‍സണ്‍ ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ ആഗ്രഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ ബ്രയാന്‍ ജോണ്‍സണിന് 45 വയസുണ്ട്. ഈ പ്രായത്തില്‍ ഇദ്ദേഹത്തിന് 18 വയസായി തുടരാനാണ് ആഗ്രഹം. യൗവനം നിലനിര്‍ത്താന്‍ അദ്ദേഹം 30 ഡോക്ടര്‍മാരുടെ ഒരു ടീമിനെ കൂടെ നിര്‍ത്തുന്നു. ഇത് മാത്രമല്ല, ചെറുപ്പമായി തുടരാന്‍ ബ്രയാന്‍ ജോണ്‍സണ്‍ പ്രതിവര്‍ഷം രണ്ട് മില്യണ്‍ യുഎസ് ഡോളര്‍ അതായത് 16 കോടിയിലധികം രൂപ ചെലവഴിക്കുന്നു എന്നറിയുമ്പോള്‍ അതിശയിക്കും.

Bryan Johnosn | 18 വയസ് തോന്നിക്കാന്‍ മകന്റെ രക്തം ഉപയോഗിച്ച പിതാവ്! ഈ കോടീശ്വരനായ ടെക് വ്യവസായി യൗവനം നിലനിര്‍ത്താന്‍ ഇതുവരെ ചിലവഴിച്ചത് കോടിക്കണക്കിന് രൂപ

മകന്റെ രക്തം ഉപയോഗിക്കുന്നു


സോഫ്റ്റ്വെയര്‍ ഡെവലപ്പറായ ബ്രയാന്‍ ജോണ്‍സണ്‍ ചെറുപ്പക്കാരനായി തുടരുന്നതിന് 17 വയസുള്ള മകന്‍ ടാല്‍മേജിന്റെ രക്തം ഉപയോഗിച്ചു എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. വെളിപ്പെടുത്തിയ വിവരം അനുസരിച്ച്, ജോണ്‍സണ്‍ തന്റെ 70 കാരനായ പിതാവ് റിച്ചാര്‍ഡിനും മകന്‍ ടാല്‍മേജിനുമൊപ്പം ഡാളസിനടുത്തുള്ള ഒരു ക്ലിനിക്കില്‍ കഴിഞ്ഞ മാസം എത്തിയിരുന്നു. ഇവിടെ ഈ കുടുംബം ഒരു മണിക്കൂര്‍ നീണ്ട രക്ത കൈമാറ്റ ചികിത്സയില്‍ പങ്കെടുത്തു. ജോണ്‍സണ്‍ സാധാരണയായി ഒരു അജ്ഞാത ദാതാവില്‍ നിന്നാണ് പ്ലാസ്മ സ്വീകരിക്കുന്നത്, ഇത്തവണ അദ്ദേഹത്തിന്റെ മകന്‍ ടാല്‍മേജ് ഒരു ലിറ്റര്‍ സ്വന്തം രക്തം ദാനം ചെയ്തു.

ഇതില്‍ നിന്ന് ഒരു ബാച്ച് പ്ലാസ്മയും പ്ലേറ്റ്ലെറ്റും തയ്യാറാക്കി. ബ്രയാന്‍ സാധാരണ അത് മുഴുവന്‍ തന്റെ ശരീരത്തില്‍ കുത്തിവെക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തവണ ചെറിയ മാറ്റമുണ്ടായി. റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, ടാല്‍മേജിന്റെ പ്ലാസ്മ ജോണ്‍സന്റെ സിരകളിലേക്കും പിതാവ് റിച്ചാര്‍ഡിന്റെ സിരകളിലേക്കും കുത്തിവച്ചു. ഈ രീതിയില്‍, ബ്രയാന്‍ തന്റെ 17 വയസുള്ള മകന്‍ ടാല്‍മേജിനെ പ്ലാസ്മ ദാതാവാക്കി.

ആരാണ് ബ്രയാന്‍ ജോണ്‍സണ്‍?

കാലിഫോര്‍ണിയ നിവാസിയായ ബ്രയാന്‍ ജോണ്‍സര്‍ കോടീശ്വരനായ വ്യവസായിയാണ്. ബയോടെക് കമ്പനിയായ കോര്‍ണല്‍കോയുടെ ഉടമയായ ബ്രയാന്‍ തന്റെ കമ്പനിയുടെ കീഴില്‍ 'ബ്ലൂപ്രിന്റ്' എന്ന പേരില്‍ ഒരു പ്രോജക്റ്റ് നടത്തുന്നു, അതില്‍ അദ്ദേഹം തന്നെയാണ് ഭാഗം. ഈ ബ്ലൂ പ്രിന്റ് പ്രോജക്റ്റിന് കീഴില്‍, ബ്രയാന്‍ ജോണ്‍സണ്‍ തന്റെ ശരീരം കൂടുതല്‍ യൗവനമുള്ളതാക്കാനുള്ള പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ബ്രയാന്‍ ജോണ്‍സണ്‍ ഒരു ദിവസം 1,977 കലോറിക്കുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നു.

ബ്രയാന്‍ ജോണ്‍സണ്‍ എല്ലാ ദിവസവും രാവിലെ 4.30 ന് ഉണരും, തുടര്‍ന്ന് 35 വ്യത്യസ്ത തരം വ്യായാമങ്ങള്‍ ചെയ്യുന്നു. ജോണ്‍സണ്‍ പതിവായി വൃക്ക, പ്രോസ്റ്റേറ്റ്, തൈറോയ്ഡ്, നാഡീവ്യൂഹം എന്നീ പരിശോധനകള്‍ നടത്താറുണ്ട്. അവയവങ്ങളുടെ ആരോഗ്യവും അളക്കുന്നു, ഭാരം, ബോഡി മാസ് ഇന്‍ഡക്‌സ്, കൊഴുപ്പ് എന്നിവ പരിശോധിക്കുന്നു. കൂടാതെ, ഉറങ്ങുമ്പോള്‍ ശരീര താപനില, രക്തത്തിലെ ഗ്ലൂക്കോസ്, ഹൃദയമിടിപ്പ്, ഓക്‌സിജന്റെ അളവ് എന്നിവയും പരിശോധിക്കാന്‍ സംഘമുണ്ട്.

Keywords: Bryan Johnosn, USA News, Health News, World News, Washington News, Tech tycoon who spends $2 million per year to retain youth uses teen osn as 'blood boy'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia