വിദ്യാര്‍ത്ഥി ഗൈനക്കോളജിസ്റ്റായി; പ്രസവ ചികിത്സ നടത്തിയത് ഒരു മാസം

 


ന്യൂയോര്‍ക്ക്: (www.kvartha.com 22.01.2015) ഗൈനക്കോളജിസ്റ്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയിലെ പ്രസവ വിഭാഗത്തില്‍ ഒരു മാസത്തോളം ജോലി ചെയ്ത 17കാരന്‍ പിടിയില്‍. ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള സെന്റ് മേരീസ് മെഡിക്കല്‍ സെന്ററിലാണ് സംഭവം.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പയ്യന്‍ ആശുപത്രി ജീവനക്കാര്‍ക്ക് സംശയത്തിന് വക നല്‍കാതെയാണ് ഒരു മാസത്തോളം ജോലി ചെയ്തത്. സെന്റ് മേരീസ് മെഡിക്കല്‍ സെന്ററിന്റെ യൂനിഫോമായ  വെളുത്ത കോട്ടും സ്‌റ്റെതസ് കോപ്പുമണിഞ്ഞാണ് പയ്യന്‍ റൗണ്‍സിനിറങ്ങാറുള്ളത്. ഈ ദൃശ്യങ്ങള്‍ ആശുപത്രിയിലെ  സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞദിവസം  പയ്യന്റെ കള്ളി പുറത്താകുകയായിരുന്നു. ഒരു രോഗിയേയും കൊണ്ട് മുതിര്‍ന്ന ഡോക്ടറായ സെബാസ്റ്റ്യന്‍ കെന്റിന്റെ കാബിനിലേക്ക് പോയ കുട്ടി ഡോക്ടറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ  ഡോക്ടര്‍ ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. ഉടന്‍ സുരക്ഷാ ജീവനക്കാരെത്തി  കുട്ടി ഡോക്ടറെ കയ്യോടെ  പിടികൂടി പോലീസിന് കൈമാറി.
വിദ്യാര്‍ത്ഥി ഗൈനക്കോളജിസ്റ്റായി; പ്രസവ ചികിത്സ നടത്തിയത് ഒരു മാസം
എന്നാല്‍ പയ്യനെതിരെ  പരാതി ഇല്ലാത്തതിനാല്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പയ്യന്‍സ് രോഗികളെ ചികിത്സിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ  വിശദീകരണം. അതേസമയം ഗര്‍ഭിണികളുടെ പരിശോധനാ സ്ഥലങ്ങളില്‍ പയ്യനെ പലപ്പോഴും കാണാറുള്ളതായി രോഗികള്‍ പറയുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Teenage boy 'poses as doctor' in hospital gynaecology department for a month, New York, America, Doctor, Hospital, Pregnant Woman, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia