High Temperature | സഊദി അറേബ്യയില്‍ അടുത്ത വെള്ളിയാഴ്ച വരെ കനത്ത ചൂട് തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Jun 30, 2024, 17:49 IST
അല്‍ അഹ് സയിലും ശറൂറയിലും ഏറ്റവും ഉയര്‍ന്ന താപനില 47 ഡിഗ്രി സെല്‍ഷ്യസ്
റിയാദ്: (KVARTHA) സഊദി അറേബ്യയില്‍ അടുത്ത വെള്ളിയാഴ്ച വരെ കനത്ത ചൂട് തുടരുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കിഴക്കന്‍ മേഖലയിലും റിയാദിന്റെ ചില ഭാഗങ്ങളിലും ശക്തമായ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉയര്‍ന്ന താപനില കിഴക്കന്‍ പ്രവിശ്യയില്‍ 46 ഡിഗ്രി മുതല്‍ 49 ഡിഗ്രി വരെയും റിയാദ് പ്രവിശ്യയില്‍ 44 ഡിഗ്രി മുതല്‍ 46 ഡിഗ്രി വരെയുമാണ്. മക്ക, മദീന പ്രവിശ്യകളില്‍ 42 ഡിഗ്രി മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാം എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അല്‍ അഹ് സയിലും ശറൂറയിലും ഏറ്റവും ഉയര്‍ന്ന താപനില 47 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായും ദമാമില്‍ 46 ഡിഗ്രി സെല്‍ഷ്യസിലെത്തിയതായും കേന്ദ്രം റിപോര്‍ട് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.